18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 16, 2025
April 15, 2025
April 15, 2025
April 15, 2025
April 12, 2025
April 12, 2025
April 12, 2025
April 12, 2025
April 11, 2025

ഛത്തീസ്ഗഢില്‍ ചരക്ക് വാഹനം തോട്ടിലേക്ക് മറിഞ്ഞു; 15 പേർ മരിച്ചു

Janayugom Webdesk
റായ്പൂര്‍
May 20, 2024 7:11 pm

ഛത്തീസ്ഗഡിലെ കബിർധാം ജില്ലയിൽ ചരക്ക് വാഹനം തോട്ടിലേക്ക് മറിഞ്ഞു 15 പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ 14 സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുക്‌ദൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബഹ്‌പാനി ഗ്രാമത്തിന് സമീപമുള്ള വനത്തിൽ നിന്ന് തെന്റു ഇലകൾ പറിച്ച ശേഷം സംഘം പിക്ക്-അപ്പ് വാഹനത്തിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനം റോഡിൽ നിന്ന് തെന്നി തോട്ടിലേക്ക് വീഴുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Summary:Cargo vehi­cle over­turns into stream in Chhat­tis­garh; 15 peo­ple died
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.