
റേസിംഗിനിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് നടൻ അജിത്ത് രക്ഷപെട്ടത് തലനാരിഴക്ക്. ഇറ്റലിയിൽ നടന്ന ജിടി 4 യൂറോപ്യൻ സീരീസിൽ വെച്ചായിരുന്നു സംഭവം. ഇരു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജിടി 4 യൂറോപ്യൻ സീരീസിന്റെ രണ്ടാം റൗണ്ടിൽ പങ്കെടുക്കുന്നതിനിടെ മിസാനോ ട്രാക്കിൽ വെച്ചാണ് സംഭവം. കൂട്ടിയിടിച്ചിട്ടും അജിത് പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു.
ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഒരു കാറുമായി അജിത്തിന്റെ വാഹനം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റേസ്ട്രാക്കിലെ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ ഗ്രൗണ്ടിലെ ജീവനക്കാരെ അജിത് സഹായിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ബെൽജിയത്തിലെ സ്പാ-ഫ്രാങ്കോർചാംപ്‌സ് സർക്യൂട്ടിൽ നടക്കുന്ന മൂന്നാം റൗണ്ടിനായി തയ്യാറെടുക്കുകയാണ് അജിത് ഇപ്പോൾ. അജിത് 2003ലാണ് റേസിങ് രംഗത്തേക്ക് കടന്നുവന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.