23 January 2026, Friday

കാർട്ടൂണിസ്റ്റ് ശങ്കര്‍ ജന്മദിനാഘോഷം സമാപിച്ചു

Janayugom Webdesk
കായംകുളം
August 2, 2023 12:05 pm

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ത്രിദിന ജന്മദിനാഘോഷം കായംകുളത്ത് സമാപിച്ചു. കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയത്തിൽ സമാപന സമ്മേളനം മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. കായംകുളം നഗരസഭ ചെയർപേഴ്സൺ പി ശശികല അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ, സി കെ സദാശിവൻ മുഖ്യാതിഥിയായി. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണ സ്വാഗതം പറഞ്ഞു. മുരളി ചീരോത്ത്, മായാദേവി, എസ് കേശുനാഥ്, ഫർസാന, ഹബീബ് പി എസ്, സുൽഫിക്കർ, ഷാമില, അനിമോൻ, ബിനു അശോക്, നാദിർഷ, സി എസ് ബാഷ, റെജി മാവനാൽ, ആർ ബിജു, സൂര്യ ബിജു, ഗംഗാദേവി, ഷെമി മോൾ, പി കെ അമ്പിളി, രാജശ്രീ കമ്മത്ത്, രഞ്ജിതം, പി അരവിന്ദാക്ഷൻ, സുകുമാരപ്പിള്ള, ജി ശ്രീനിവാസൻ, പാലമുറ്റത്ത് വിജയകുമാർ, മോഹനൻ, കാർട്ടൂണിസ്റ്റ് സുധീർനാഥ്, പ്രേംജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Car­toon­ist Shankar con­cludes the birth­day celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.