16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 14, 2024
November 14, 2024
November 13, 2024
November 12, 2024
November 12, 2024

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച 262 പേര്‍ക്കെതിരെ കേസ്; 170 പേര്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
January 24, 2022 9:54 am

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഞായര്‍ നിയന്ത്രണം ലംഘിച്ചതിന് സംസ്ഥാനത്ത് 262 പേര്‍ക്കെതിരെ കേസെടുത്തു. 170 പേര്‍ അറസ്റ്റിലായി. 134 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5939 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പ്രധാന ജംഗ്ഷനുകളിലെല്ലാം ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. അത്യാവശ്യക്കാരെ വിടുകയും അല്ലാത്തവരെ തിരിച്ചയക്കുകയും ചെയ്തു. നിയന്ത്രണങ്ങളോട് പൊതുവെ ജനങ്ങള്‍ സഹകരിച്ചതിനെ തുടര്‍ന്ന് നിരത്തില്‍ തിരക്കൊഴിഞ്ഞു. 

മിക്കയിടത്തും തുറക്കാന്‍ അനുവാദമുള്ള സ്ഥാപനങ്ങളില്‍ പകുതിയിലേറെയും തുറന്നില്ല. കേരളത്തില്‍ ഇന്നലെ 45,449 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ നാലാംദിവസമാണ് രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടക്കുന്നത്. എറണാകുളത്ത് രോഗികളുടെ എണ്ണം പതിനൊന്നായിരം കടന്നു. 

ENGLISH SUMMARY:Case against 262 per­sons for vio­lat­ing reg­u­la­tions in the state; 170 arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.