28 June 2024, Friday
KSFE Galaxy Chits

Related news

June 9, 2024
May 23, 2024
April 22, 2024
April 10, 2024
April 9, 2024
April 5, 2024
March 23, 2024
March 23, 2024
March 3, 2024
October 31, 2023

മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമം ; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

Janayugom Webdesk
കൊച്ചി
October 31, 2023 11:29 pm

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ വിദ്വേഷ പ്രസ്താവനയില്‍ പൊലീസ് കേസെടുത്തു. സൈബർ സെൽ എസ്ഐയുടെ പരാതിയില്‍ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. കേരളത്തിലെ മതസൗഹാർദം തകർത്ത് ലഹളയുണ്ടാക്കണം എന്ന ഉദ്ദേശ്യത്തോടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടു എന്നാണ് എഫ്ഐആറിലെ പരാമർശം.

ഐപിസി 153,153 എ എന്നിവയ്ക്ക് പുറമെ കെപി ആക്ട് 2011ലെ 120 (ഒ) വകുപ്പും ചുമത്തിയിട്ടുണ്ട്. ഇതില്‍ 153 എ വകുപ്പ് ജാമ്യം ലഭിക്കാത്തതാണ്. രാജീവ് ചന്ദ്രശേഖർ എന്ന ഫേസ്ബുക്ക് പേജിലൂടെ പലസ്തീൻ ടെററിസ്റ്റ് ഗ്രൂപ്പ് ഹമാസ് എന്നും മറ്റുമുള്ള പ്രകോപന അഭിപ്രായ പ്രകടനങ്ങൾ നടത്തി, ഇക്കാര്യം വീഡിയോയും ടെക്സ്റ്റും ആയി പ്രചരിപ്പിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. ഒരു മത വിഭാഗത്തിനെതിരെ സ്പർധയുണ്ടാക്കി.

സൗഹാർദ അന്തരീക്ഷം തകർത്ത് ലഹളയുണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളും മന്ത്രിക്കെതിരെയുണ്ട്. വിദ്വേഷം പരത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് നേരത്തെ മുഖ്യമന്ത്രിയും ഡിജിപിയും വ്യക്തമാക്കിയിരുന്നു. സമാനമായ ആരോപണത്തിൽ 22 പേർക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്.

Eng­lish Sum­ma­ry: Case against cen­tral Min­is­ter Rajeev Chandrasekhar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.