23 January 2026, Friday

Related news

January 23, 2026
January 13, 2026
December 23, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025
December 10, 2025
November 21, 2025
November 19, 2025

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസ്

Janayugom Webdesk
ഗവാഹത്തി
January 19, 2024 2:56 pm

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസ്. അസം പൊലീസാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്. യാത്രയയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. റൂട്ടിൽ നിന്ന് മാറി സഞ്ചരിച്ചെന്ന് പൊലീസ് പറയുന്നു. 

അനുവദിച്ചിരിക്കുന്ന റൂട്ടില്‍ നിന്ന് മുൻകൂട്ടി അറിയിക്കാതെ സഞ്ചരിച്ചത് ബരിക്കേഡുകൾ മറികടന്ന് ജനങ്ങൾ പൊലീസിനെ മർദിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയെന്നും പൊലീസ് ആരോപിക്കുന്നു.

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിൽ പ്രവേശിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഭീഷണിപ്പെടുത്തിയിരുന്നു. 

Eng­lish Sum­ma­ry: Case against Rahul Gand­hi’s Bharat Jodo Nyaya Yatra

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.