19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
August 31, 2024
August 28, 2024
August 27, 2024
August 24, 2024
August 22, 2024
August 19, 2024
August 19, 2024
August 17, 2024
July 24, 2024

ലൈംഗിക പീഡന പരാതി; ശ്രീകുമാർ മേനോനെതിരെ കേസ്

Janayugom Webdesk
തിരുവനന്തപുരം/കൊച്ചി
August 31, 2024 10:49 pm

നടിയുടെ പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു. മരട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഓഡിഷന് പോയപ്പോൾ മോശമായ അനുഭവമുണ്ടായെന്ന് നടി വെളിപ്പെടുത്തിയിരുന്നു.

അതിനിടെ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ നടി മിനു മുനീറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി — 2 ൽ എത്തിച്ചാണ് മൊഴിയെടുത്തത്. നടൻ ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് ആരോപണം. മജിസ്ട്രേറ്റ് അഞ്ജു ക്ലീറ്റസിന് മുമ്പാകെയാണ് നടി രഹസ്യ മൊഴി രേഖപ്പെടുത്തിയത്. സംവിധായകന്‍ തുളസീദാസിനെതിരായ പരാതി നല്‍കിയ നടിയുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. നിലവില്‍ ദുബായിലുള്ള നടി ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. ഇന്നലെ വീഡിയോ കോള്‍ വഴി ഓണ്‍ലൈന്‍ ആയി മൊഴി രേഖപ്പെടുത്തി.

പീഡനക്കേസുമായി ബന്ധപ്പെട്ട് നടൻ മുകേഷിന്റെ കൊച്ചി മരടിലെ വസതിയിൽ പൊലീസ് ഇന്നലെ പരിശോധന നടത്തി. പരാതിക്കാരിയായ സ്ത്രീയുമായി എത്തിയാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. നേരത്തെ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും വീടിന്റെ താക്കോൽ മുകേഷ് കൈമാറിയിരുന്നില്ല. ഇതോടെ വെള്ളിയാഴ്ച നടത്താനിരുന്ന തെളിവെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. അന്വേഷണ സംഘം സ്ത്രീയുമായി വീട്ടിൽ എത്തിയെങ്കിലും അകത്ത് കയറാൻ സാധിക്കാതെ മടങ്ങുകയും ചെയ്തു. തുടർന്ന് ഇന്നലെ വൈകിട്ടോടെ താക്കോലുമായി എത്തി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.