22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 20, 2024
November 17, 2024
November 15, 2024
November 10, 2024
November 7, 2024
October 29, 2024
October 17, 2024
October 15, 2024
October 14, 2024

വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കിയ സംഭവം: കേസ് പിൻവലിക്കണമെന്ന് അധ്യാപകൻ

Janayugom Webdesk
തൊടുപുഴ
August 21, 2022 1:08 pm

വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കിയ സംഭവവുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീര്‍ക്കാന്‍ അധ്യാപകന്റെ ശ്രമം. കേസ് ഒതുക്കി തീര്‍ക്കാന്‍ അധ്യാപകന്‍ മറ്റൊരു വിദ്യാര്‍ഥിയെ വിളിച്ച് സംസാരിക്കുന്നതിന്റെ കൂടുതല്‍ ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നു. കഞ്ഞിക്കുഴിയില്‍ എഎസ്എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്നതാണ് അധ്യാപകൻ ഒളിഞ്ഞ് നോക്കാൻ ശ്രമിച്ചത്.

അധ്യാപകനെതിരേ പോക്‌സോ കെസെടുത്തതോടെയാണ് താന്‍ പെട്ടുപോകുമെന്നും എങ്ങനെയെങ്കിലും പറഞ്ഞ് തീര്‍ക്കണമെന്നും പ്പതിയായ അധ്യാപകന്‍ ഹരി ആര്‍ വിശ്വനാഥ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സാറെ സാറിത് കൊറേക്കാലമായി ഇങ്ങനെ ചെയ്യുന്നുണ്ടല്ലോയെന്നും കാണിക്കുമ്പോള്‍ ഓര്‍ക്കണ്ടേയെന്നും വിദ്യാര്‍ഥി ചോദിക്കുന്നുണ്ട്. കൈവിട്ട് പോവുകയാണ് ആകെ പ്രശ്‌നമാവുകയാണ് ജീവിതം പോവും — അധ്യാപകന്‍ ഇങ്ങനെ പറയുന്നു. പോലീസെത്തുമെന്നും നിങ്ങളോട് ചോദിക്കുമെന്നും അധ്യാപകന്‍ പറയുമ്പോള്‍ ചോദിക്കട്ടെ സാറെ ഞങ്ങള്‍ നടന്നത് പറയുമെന്നും വിദ്യാര്‍ഥി അധ്യാപകനോട് പറയുന്നു. കഴിഞ്ഞവര്‍ഷവും ഈ പരിപാടിയൊക്കെ സാറ് ചെയ്തില്ലേ അന്ന് ഒതുക്കി തീര്‍ത്തിട്ട് പിന്നേം തുടര്‍ന്നില്ലേ, ഇനി സാറ് സാറിന്റെ കാര്യം നോക്കി പോവൂവെന്നും നടന്നത് പറയുമെന്നും വിദ്യാര്‍ഥി ഓഡിയോയില്‍ അധ്യാപകനോട് പറയുന്നുണ്ട്.

വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നയിടത്തേക്ക് ഒളിഞ്ഞുനോക്കുകയും മുറി തുറന്ന് അകത്ത് കയറി ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഓഗസ്റ്റ് 16‑നാണ് സംഭവം നടന്നത്.

Eng­lish Sum­ma­ry: Case against teacher for mis­be­hav­ing with students
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.