രാഹുല്‍ഗാന്ധിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരേ തെലങ്കാനയില്‍ പൊലീസ് കേസ്. തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ പരാതിയിലാണ് കേസെടുത്തത്. രാഹുലിന്റെ പിതൃത്വം താന്‍ ചോദിക്കുന്നുണ്ടോയെന്നായിരുന്നു ഹിമന്തയുടെ പരാമര്‍ശം.
ഉത്തരാഖണ്ഡില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ആവശ്യപ്പെട്ട് രാഹുല്‍ നടത്തിയ പ്രസ്താവനക്കെതിരേയായിരുന്നു ഹിമന്തയുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരേ ഐപിസി വകുപ്പ് 504, 505,(2) എന്നിവ ചുമത്തിയാണ് ഹൈദരാബാദ് ജൂബിലി ഹില്‍സ് പൊലീസ് കേസെടുത്തത്. ഹിമന്തക്കെതിരേ ഇതേ സംഭവത്തില്‍ മഹാരാഷ്ട്രയിലും കേസുണ്ട്.
English Summary:Case filed against Assam Chief Minister in Telangana
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.