22 January 2026, Thursday

Related news

January 17, 2026
January 10, 2026
December 31, 2025
December 29, 2025
December 27, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 16, 2025

മൂന്നാറില്‍ വിനോദസഞ്ചാരികളെ ആക്രമിച്ചവര്‍ക്കെതിരെ കേസ്

Janayugom Webdesk
മൂന്നാര്‍
October 5, 2025 12:07 pm

മൂന്നാറില്‍ വിനോദസഞ്ചാരികളെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ്. വാഹനം സൈഡ് കൊടുക്കുന്നതുമായി സംബന്ധിച്ച തര്‍ക്കാമാണ് ഉണ്ടായത്. വിദ്യാര്‍ത്ഥികളായ വിനോദസഞ്ചാരികളെ മര്‍ദ്ദച്ച കേസിലാണ് മൂന്നു യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്. . ആറ്റുകാട് സ്വദേശികളായ കൗശിക്, സുരേന്ദ്രന്‍, അരുണ്‍ സൂര്യ എന്നിവര്‍ക്കെതിരെയാണ് മൂന്നാര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസം വൈകുന്നേരം ആയിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. തമിഴ്‌നാട് തൃച്ചിയില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കുന്ന 9 വിദ്യാര്‍ഥികളാണ് മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയത്. ഇവര്‍ പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടം കാണാന്‍ പോകും വഴി ആറ്റുകാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് സൈഡ് നല്‍കിയില്ല എന്ന കാരണം പറഞ്ഞ് വാക്ക് തര്‍ക്കം ഉണ്ടാവുകയായിരുന്നു.തുടര്‍ന്ന് സഞ്ചാരികളായ വിദ്യാര്‍ഥികളെ ഇവർ കല്ലുകൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ തൃച്ചി സ്വദേശികളായ അരവിന്ദ്. ഗുണശീലന്‍ എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലാണ്.സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനവും തല്ലി തകര്‍ത്തു. കൂടാതെ സഞ്ചാരികളെ മര്‍ദ്ദിച്ചു മുട്ടുകുത്തി നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഈ മേഖലയിലെ തൊഴിലാളികള്‍ എത്തിയാണ് പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

വിനോദസഞ്ചാരികളെ തല്ലുന്ന ദൃശ്യങ്ങള്‍ ഇവിടുത്തെ ഒരു സ്ത്രീ തൊഴിലാളിയാണ് മൊബൈലില്‍ പകര്‍ത്തിയത്.മൂന്നാറില്‍ എത്തുന്ന വിനോദസഞ്ചാരികളെ ആക്രമിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മൂന്നാര്‍ ഡിവൈഎസ്പി മൂന്നാര്‍ ഡിവൈഎസ്പി എസ് ചന്ദ്രകുമാര്‍ വ്യക്തമാക്കി. മൂന്നാര്‍ എസ് ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.