വീട്ടുജോലിക്കാരിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ആക്രമിക്കുകയും ചെയ്ത ബിജെപി നേതാവ് സീമ പത്രയെ അറസ്റ്റ് ചെയ്തു. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വര് പത്രയുടെ ഭാര്യയായ സീമ പത്ര, തന്റെ ജീവനക്കാരി 29 കാരിയായ സുനിതയെ പീഡിപ്പിക്കുകയും ദിവസങ്ങളോളം പട്ടിണിക്കിടുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പല്ല് പൊട്ടിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. ഇവരെ ബിജെപി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.
ബിജെപി വനിതാ വിഭാഗം ദേശീയ പ്രവർത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കൺവീനറുമാണ് സീമ.
സീമ പാത്രയുടെ മകൻ ആയുഷ്മാനാണ് വീട്ടുജോലിക്കാരിയായ സുനിതയെ രക്ഷിച്ചത്. ആയുഷ്മാന്‍ വീട്ടിലെ സംഭവങ്ങൾ സുഹൃത്തായ വിവേക് ബാസ്‌കെയെ അറിയിക്കുകയും സുനിത, വിവേകിനോട് താൻ നേരിട്ട ക്രൂരതകൾ തുറന്നു പറയുകയും അയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു. സീമയ്ക്കെതിരെ റാഞ്ചിയിലെ അർഗോഡ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) അതിക്രൂരമായ കുറ്റകൃത്യത്തിൽ നടപടിയെടുക്കാൻ ഉത്തരവിട്ടിരുന്നു. സീമ പത്രയ്‌ക്കെതിരായ ആരോപണം അന്വേഷിക്കാനും അവ ശരിയാണെന്ന് കണ്ടെത്തിയാൽ അവരെ അറസ്റ്റ് ചെയ്യാനും ജാർഖണ്ഡ് പൊലീസിനോട് വനിതാ കമ്മീഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
English Summary: case has been filed against the BJP leader
You may alsolike this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.