നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. നടിയുടെ ആവശ്യപ്രകാരമാണ് മാറ്റിയത്. അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് അതിജീവിതയുടെ ഹർജി.
സർക്കാർ ഇരക്കൊപ്പമാണെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ സർക്കാർ വ്യക്തമാക്കിയിരുന്നു. അതിജീവിത നൽകിയ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല എന്നതാണ് സർക്കാർ നിലപാട്.
കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണെന്നും സർക്കാർ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അന്വേഷണം അവസാനിപ്പിക്കാനാവില്ല എന്നതാണ് സർക്കാർ നിലപാട്. സർക്കാർ സമർപ്പിച്ച ഹർജി അനുവദിച്ച് അന്വേഷണ കാലാവധി ഹൈക്കോടതി കഴിഞ്ഞ ദിവസം നീട്ടി നൽകിയിരുന്നു.
English summary;Case of assault on actress; Survival petition postponed to Friday
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.