27 April 2024, Saturday

Related news

October 5, 2023
September 12, 2023
September 11, 2023
September 10, 2023
September 5, 2023
September 3, 2023
September 3, 2023
September 2, 2023
August 23, 2023
August 19, 2023

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപനം മാറ്റിവച്ചു

Janayugom Webdesk
തിരുവനന്തപുരം
July 18, 2023 12:56 pm

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന്‌ 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപനം മാറ്റിവച്ചു. ബുധനാഴ്‌ചയായിരുന്നു അവാർഡ്‌ പ്രഖ്യാപനം ഉണ്ടാകുമെന്ന്‌ അറിയിച്ചിരുന്നത്‌. പുതിയ തീയതി പിന്നീട്‌ അറിയിക്കും. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിക്കുക.

ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. 2021ല്‍ 142ഉം കോവിഡ് ബാധിച്ച 2020ല്‍ 80 ചിത്രങ്ങളുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്.

വിവിധ ചലച്ചിത്ര മേളകളിൽ പുരസ്‌കാരങ്ങൾ നേടിയ ലിജോ ജോസ് പെല്ലിശേരി – മമ്മൂട്ടി ചിത്രം നൻപകൽ നേരത്തു മയക്കം, പ്രമേയത്തിന്റെ വ്യത്യസ്‌തത കൊണ്ട് ജനശ്രദ്ധനേടിയ കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട്, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക, പുഴു, അപ്പൻ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങൾ അവസാന റൗണ്ടിലുണ്ടെന്നാണു സൂചന.

eng­lish sum­ma­ry; State Film Awards announce­ment postponed

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.