23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 20, 2024
May 9, 2024
May 1, 2024
March 6, 2024
December 28, 2023
August 4, 2023
May 27, 2023
May 22, 2023
February 1, 2023
January 31, 2023

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

Janayugom Webdesk
കൊച്ചി
May 24, 2022 10:55 am

നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.

കേസ് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും. തുടരന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും നീതി നടപ്പാക്കാൻ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. അന്വേഷണ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മാറ്റിയെന്നും, ഇത് കേസിനെ ബാധിച്ചെന്നും പ്രതികൾക്ക്

ഗുണകരമായന്നും ഹർജിയിൽ പറയുന്നു. കോടതിയിലുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി ഫോറൻസിക്ക് ഫലം വന്നിട്ടും വിചാരണക്കോടതി ജഡ്ജി ഇതെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടികാട്ടിയിരുന്നു.

Eng­lish summary;Case of assault on actress; The judge with­drew from con­sid­er­ing the sur­vival petition

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.