23 December 2024, Monday
KSFE Galaxy Chits Banner 2

Related news

March 14, 2024
January 5, 2023
September 22, 2022
September 22, 2022
August 30, 2022
August 2, 2022
May 26, 2022
April 19, 2022
April 19, 2022
April 9, 2022

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്; ദിലീപിന്‍റെ ശബ്ദസാംപിള്‍ ഇന്ന് ശേഖരിക്കും

Janayugom Webdesk
കൊച്ചി
February 8, 2022 9:10 am

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്‍റെ ശബ്ദസാംപിള്‍ ഇന്ന് ശേഖരിക്കും. ദിലീപിന്‍റെ അനുജന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരുടെ ശബ്ദസാംപിളും ശേഖരിക്കും. കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്താന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ സംഭാഷണങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്കാണ് ക്രൈംബ്രാഞ്ച് ശബ്ദസാംപിള്‍ ശേഖരിക്കുന്നത്. ദിലീപ് ശബ്ദ സാംപിള്‍ നല്‍കാന്‍ എത്തുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ അറിയിച്ചു.

Eng­lish Summary:Case of attempt to endan­ger inves­ti­gat­ing offi­cers; Dileep­’s voice sam­ple will be col­lect­ed today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.