19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബ ലാത്സംഗം ചെയ്ത കേസ്: കോണ്‍ഗ്രസ് എംഎല്‍എയുടെ മകനുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

Janayugom Webdesk
ജയ്പൂർ
March 26, 2022 9:21 pm

രാജസ്ഥാനിലെ ദൗസ ജില്ലയിൽ നിന്നുള്ള 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ കോൺഗ്രസ് എംഎൽഎയുടെ മകനും മറ്റ് നാല് പേർക്കെതിരെയും കേസെടുത്തു.ആൽവാർ ജില്ലയിലെ രാജ്ഗഡ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ജോഹാരി ലാൽ മീണയുടെ മകൻ ദീപക് മീണയാണ് പ്രധാന പ്രതിയെന്ന് പോലീസ് പറഞ്ഞു.

കൂട്ടബലാത്സംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയും പണവും ആഭരണങ്ങളും തട്ടിയെടുത്തതിന് അഞ്ച് പ്രതികളിൽ ഒരാളായ വിവേക് ​​ശർമയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി എടുത്തിട്ടുണ്ടെന്ന് മണ്ഡവാർ പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ നാഥുലാൽ പറഞ്ഞു.

രാജ്ഗഡ് എംഎൽഎയുടെ മകൻ ദീപക് മീണ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മറ്റ് രണ്ട് പേർക്കെതിരെയും കൂട്ടബലാത്സംഗത്തിനും ഐപിസിയിലെ മറ്റ് വകുപ്പുകൾക്കും കേസെടുത്തിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയാണ് കേസെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.ഇരയുടെ വൈദ്യപരിശോധന നടത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരിയിൽ മഹ്‌വ‑മണ്ഡവാർ റോഡിലെ ഒരു ഹോട്ടലിലേക്ക് പ്രതി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ വീട്ടുകാർ ആദ്യം മോഷണം നടത്തിയതായി പരാതി നൽകിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.

Eng­lish Sum­ma­ry: Case of gang-rape of a minor girl: Case against four includ­ing Con­gress MLA’s son

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.