23 January 2026, Friday

Related news

January 19, 2026
January 17, 2026
January 17, 2026
January 16, 2026
January 4, 2026
December 31, 2025
December 31, 2025
December 29, 2025
December 29, 2025
December 28, 2025

നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ് ; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

Janayugom Webdesk
ആലുവ
May 20, 2025 4:01 pm

ആലുവയില്‍ നാലു വയസുകാരിയെ പു‍ഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ് പി എത്തിയ ശേഷം ഇനരെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. സന്ധ്യക്കെതിരെ മുൻപ് കൊലക്കുറ്റം ചുമത്തിയിരുന്നു.അതേമസമയം കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികല്‍ പൂര്‍ത്തിയായിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 4ന് സംസ്കരിക്കും.തിരുവാണിയൂർ പൊതുശ്മശാനത്തിലാകും സംസ്കാരം നടക്കുക. 

കുട്ടിയുടെ അച്ഛന്റെ വീട്ടുകാർ ആയിരിക്കും മൃതദേഹം ഏറ്റെടുക്കുക.തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കുഞ്ഞിനെ കാണാതായത്. കല്യാണിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയില്‍ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. പിന്നീട് അവിടെനിന്ന് ആലുവയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ആലുവയില്‍ എത്തിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. പിന്നീടാണ് കുട്ടിയെ പു‍ഴയിലെറിഞ്ഞതെന്ന് ഇവര്‍ പൊലീസിന് മൊ‍ഴി നല്‍കിയത്.

തുടര്‍ന്ന് സ്കൂബ ടീം അടക്കം നടത്തിയ തെരച്ചിലില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.അതേസമയം ഒരു മാസം മുമ്പ് സന്ധ്യയെ ആശുപത്രിയിൽ കൊണ്ടു പോയിരുന്നുവെന്നും സന്ധ്യക്ക് മാനസിക വളർച്ച കുറവാണെന്ന് ഡോക്ടർ പറഞ്ഞിരുന്നുവെന്നും അമ്മ അല്ലി പ്രതികരിച്ചു. വീട്ടിൽ ഇരുവരും തമ്മിൽ വഴക്കുകൾ ഉണ്ടായിരുന്നു. കുട്ടികൾ സന്ധ്യക്കൊപ്പം വരാറില്ലായിരുന്നു. ഇന്നലെ രാത്രി ഏഴുമണിക്ക് സന്ധ്യ ഒറ്റയ്ക്കാണ് വന്നത്. കുട്ടി എവിടെ എന്ന് ചോദ്യത്തിന് മറുപടി പറഞ്ഞില്ല. തലകുനിച്ച് ഇരുന്നതേയുള്ളൂ. എന്നായിരുന്നു അല്ലിയുടെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.