21 January 2026, Wednesday

Related news

January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025
September 28, 2025

പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീ ഡിപ്പിച്ച കേസ്: മൂന്ന് പേര്‍ക്ക് 90 വര്‍ഷം കഠിനതടവ്

Janayugom Webdesk
ഇടുക്കി
January 30, 2024 3:39 pm

ഇടുക്കിയില്‍ ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ മൂന്ന് പേര്‍ക്ക് 90 വര്‍ഷം കഠിനതടവ്. ഒരാളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടു. ഇടുക്കി പൂപ്പാറയിലാണ് സുഹൃത്തുമൊത്ത് തേയിലക്കാട്ടിലേക്ക് പോകുമ്പോള്‍ ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ തമിഴ്‌നാട് സ്വദേശികളായ സുഗന്ദ്, ശിവകുമാര്‍ എന്നിവരും പൂപ്പാറ സ്വദേശിയായ സാമുവല്‍ എന്ന ശ്യാമും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും ചേര്‍ന്ന് അതിക്രൂര പീഡനത്തിന് ഇരയാക്കിയത്. ഇവര്‍ക്ക് ഒത്താശ ചെയ്തത് നാലാം പ്രതി അരവിന്ദായിരുന്നു. ഇയാളെ ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുകയും ഒന്നു മുതല്‍ മൂന്നു വരെ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയുമായിരുന്നു. പ്രതികള്‍ക്ക് ഇന്ത്യന്‍ പീനല്‍ കോഡിലെയും പോക്‌സോവകുപ്പുകളിലെയും വിവിധ വകുപ്പുകള്‍ പ്രകാരം 90 വര്‍ഷം കഠിനതടവ് കോടതി വിധിച്ചു. 

വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ പ്രതികള്‍ ഒരുമിച്ച് അനുഭവിക്കണം. ഇതുപ്രകാരം 25 വര്‍ഷം കഠിനതടവ് അനുഭവിക്കണം. പ്രതികള്‍ ഓരോരുത്തരും 40,000 രൂപ വീതം ഫൈന്‍ അടയ്ക്കണം. ഈ തുക ഇരയ്ക്ക് കൈമാറണം. പ്രതികള്‍ ഈ തുക അടച്ചില്ലെങ്കില്‍ എട്ടുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2022 മെയ് 29ന് നടന്ന സംഭവത്തില്‍ ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി സിറാജുദ്ദീന്‍ സിഎ ആണ് വിധി പറഞ്ഞത്. പ്രതികളെ അന്നത്തെ മൂന്നാര്‍ ഡി വൈ എസ് പി, കെ ആര്‍ മനോജിന്റെ നേതൃത്വത്തില്‍ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഡ്വ. സ്മിജു കെ ദാസ് ആയിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 24 സാക്ഷികളെയും 43 രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. 5, 6 പ്രതികളുടെ കേസ് നടക്കുന്നത് തൊടുപുഴയില്‍ ഉള്ള ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലാണ്.

ആറ് പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുടെ കേസ് നടക്കുന്നത് തൊടുപുഴ മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ജുവനൈയില്‍ ജസ്റ്റിസ് ബോര്‍ഡില്‍ ആണ്. കേസില്‍ കുറ്റപത്ര പ്രകാരം ആകെ 6 പ്രതികളാണ് ഉണ്ടായിരുന്നത്. ഇടുക്കി പൂപ്പാറയില്‍ കയായിരുന്നു.

8. 2022 മേ​യ് 29നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. തേ​യി​ല​ത്തോ​ട്ട​ത്തി​ൽ സു​ഹൃ​ത്തി​നൊ​പ്പം ഇ​രി​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി​ക​ൾ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

Eng­lish Sum­ma­ry: Poop­pa­ra minor girl molest­ed case: 90 years rig­or­ous impris­on­ment for three persons

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.