23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 13, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അധ്യാപകന് എട്ടുവര്‍ഷം തടവ്

Janayugom Webdesk
June 29, 2022 8:23 pm

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് എട്ട് വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ. തലശ്ശേരി പോക്സോ കോടതി ജഡ്ജി സിജി ഘോഷ ശിക്ഷ വിധിച്ചത്. കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ കായികാധ്യാപകനായിരുന്ന ഏച്ചൂര്‍ കമാല്‍പീടിക നിവേദ്യത്തില്‍ എപി മുരളിയാണ് കേസില്‍ പ്രതി. 

ലൈംഗികാതിക്രമം, വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നുള്ള ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷി വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസംകൂടി തടവ് അനുഭവിക്കേണ്ടി വരും. പിഴയടച്ചാല്‍ തുക പെണ്‍കുട്ടിക്ക് നല്‍കണം.കേസില്‍ പ്രോസിക്യൂഷന്‍ 21 സാക്ഷികളെ വിസ്തരിച്ചു. 2017ലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെവി പ്രമോദാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടികെ ഷൈമ ഹാജരായി.

Eng­lish Summary:Case of sex­u­al harass­ment of a stu­dent; Teacher jailed for eight years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.