17 January 2026, Saturday

 ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തു

Janayugom Webdesk
കോഴിക്കോട്
March 4, 2023 6:42 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തു. ചാനലിലെ മാധ്യമ പ്രവര്‍ത്തകരായ സിന്ധു സൂര്യകുമാര്‍, ഷാജഹാന്‍, നൗഫല്‍ ബിന്‍ യുസഫ് അടക്കം 4 പേര്‍ക്കെതിരെ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടി.

പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി.

സഹപാഠികള്‍ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും പത്തിലധികം വിദ്യാര്‍ത്ഥിനികള്‍ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും റിപ്പോട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് നടത്തിയ അഭിമുഖത്തില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥിനി പറയുന്നുണ്ട്. ഇക്കാര്യത്തില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെയും അഭിമുഖത്തിലുള്ള വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷിച്ചു.

എന്നാല്‍, നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി അങ്ങനെ പീഡനത്തിരയായതായി അറിവായിട്ടില്ല. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയായ പെണ്‍കുട്ടിയായി ചിത്രീകരിക്കുകയായിരുന്നു. കോഴിക്കോട് സ്റ്റുഡിയോയില്‍ വെച്ചാണ് അഭിമുഖം ചിത്രീകരിച്ചതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: case was filed against Asianet News
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.