6 December 2025, Saturday

Related news

November 30, 2025
November 30, 2025
November 29, 2025
November 24, 2025
November 23, 2025
November 22, 2025
November 10, 2025
November 10, 2025
November 7, 2025
November 2, 2025

സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍: കോടതിയിലെത്തുന്നത് അഞ്ച് ശതമാനം

Janayugom Webdesk
ന്യൂഡല്‍ഹി
November 8, 2023 8:38 am

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പൊലീസ് സ്റ്റേഷനുകളിലെത്തുന്ന കേസുകളില്‍ കോടതിയിലെത്തുന്നത് വെറും അഞ്ച് ശതമാനം മാത്രമെന്ന് പഠന റിപ്പോര്‍ട്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സിലെ (എല്‍എസ്ഇ) അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍വികര്‍ ജസ്സാല്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.

സ്ത്രീ പരാതിക്കാരിയാകുന്ന എഫ്ഐആറുകളില്‍ പൊലീസില്‍ നിന്നും ബാഹ്യമായും നിരവധി സമ്മര്‍ദങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുണ്ടെന്നും പരാതികള്‍ പിന്‍വലിക്കാന്‍ സാധ്യതകളേറെയുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഹരിയാനയിലെ നാല് ലക്ഷത്തിലധികം എഫ്ഐആറുകളുമായി ബന്ധപ്പെട്ടായിരുന്നു പഠനം. സ്ത്രീ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി പരാതി നല്‍കുന്ന പുരുഷ പരാതിക്കാര്‍ക്ക്, നേരിട്ടുപരാതി നല്‍കുന്ന സ്ത്രീകളെക്കാള്‍ പ്രശ്‌നങ്ങള്‍ കുറവാണെന്നും പഠനം കണ്ടെത്തി.

പഠനവിധേയമാക്കിയതില്‍ ഒമ്പത് ശതമാനം (37,637) പരാതികള്‍ നല്‍കിയത് സ്ത്രീകളാണ്. എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നത് മുതല്‍ കോടതി വിധി വരെ നീതി തേടിയുള്ള പ്രക്രിയയുടെ ഓരോ ഘട്ടത്തിലും സ്ത്രീകള്‍ അവകാശനിഷേധവും വിവേചനവും നേരിടുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. സ്ത്രീകള്‍ നല്‍കിയ കേസുകളില്‍ അഞ്ച് ശതമാനം മാത്രം കോടതിയിലെത്തുമ്പോള്‍ പുരുഷന്മാര്‍ പരാതിക്കാരായ കേസുകളില്‍ 17.9 ശതമാനം കോടതിയിലെത്തുന്നുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം എടുക്കുന്നതായും പഠനം കണ്ടെത്തി.

തങ്ങള്‍ക്കെതിരായ അതിക്രമത്തെക്കുറിച്ച് പരാതിപ്പെടുന്ന സ്ത്രീകള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പൊലീസ് സ്റ്റേഷനില്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നു. പൊതുവില്‍ എല്ലാ പരാതിക്കാര്‍ക്കും ഈ കാത്തിരിപ്പ് സമയം ശരാശരി ഏഴ് മണിക്കൂറാണെങ്കില്‍, സ്ത്രീകള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത് ശരാശരി ഒമ്പത് മണിക്കൂറാണെന്ന് പഠനം വിശദമാക്കുന്നു.

Eng­lish Sum­ma­ry: Cas­es of vio­lence against women: Five per­cent reach court

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.