22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 7, 2024
July 23, 2024
July 9, 2024
July 4, 2024
July 3, 2024
June 24, 2024
June 20, 2024
April 2, 2024
April 1, 2024

ബിഹാറില്‍ ജാതി സെന്‍സസ്

Janayugom Webdesk
പട്ന
June 2, 2022 9:24 am

ബിഹാറില്‍ ജാതി സെന്‍സസ് നടപ്പിലാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. ബിജെപി അടക്കമുള്ള എല്ലാ പാര്‍ട്ടികളും ഇതിന് സമ്മതം അറിയിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ജാതി സെൻസസിനു ആവശ്യമായ തുക പ്രത്യേകമായി വകയിരുത്തുമെന്നും ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുമെന്നും നിതീഷ് പറഞ്ഞു. 

സംസ്ഥാനത്ത് നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്ത് സെന്‍സസ് അല്ല ജാതി അടിസ്ഥാനത്തിലുള്ള സെന്‍സെസ് നടപ്പിലാക്കുമെന്നാണ് നിതീഷ് കുമാറിന്റെ പ്രഖ്യാപനം. ഇതിനായുള്ള ശുപാര്‍ശ മന്ത്രിസഭാ യോഗത്തില്‍ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് തേജ്വസി യാദവിനൊപ്പമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ജാതി സെന്‍സസുമായി ബന്ധപ്പെട്ട തീരുമാനങ്ങളെക്കുറിച്ച് നിതീഷ് കുമാര്‍ അറിയിച്ചത്. 

സംസ്ഥാനത്ത് ജാതി അടിസ്ഥാനത്തിനുള്ള സെന്‍സസ് നടപ്പാക്കാനുള്ള നിതീഷ് കുമാറിന്റെ നീക്കത്തില്‍ തുടക്കം മുതല്‍ തന്നെ സഖ്യക്ഷിയായ ബിജെപി മുറുമുറുപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത ബിജെപി തീരുമാനം അംഗീകരിക്കുകയായിരുന്നു. ഉപമുഖ്യമന്ത്രി താര കിഷോർ പ്രസാദും പാർട്ടി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളുമാണു ബിജെപിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്. 

Eng­lish Summary:Caste Cen­sus in Bihar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.