22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 12, 2024
October 31, 2024
October 21, 2024
September 16, 2024
September 9, 2024
March 24, 2024
March 12, 2024
November 30, 2023
September 22, 2023
September 19, 2023

സംവരണവിരുദ്ധ ചോദ്യങ്ങളുമായി ജാതി വിവേചന സര്‍വേ

Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2023 8:43 pm

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഐഐടി ‍ഡല്‍ഹിയില്‍ രണ്ട് ദളിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ ആരംഭിച്ച ജാതി വിവേചന സര്‍വേ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. സ്ഥാപനത്തിലെ ബോര്‍ഡ് ഓഫ് സ്റ്റുഡന്റ് പബ്ലിക്കേഷൻസ് (ബിഎസ്‌പി)ആസൂത്രണം ചെയ്ത സര്‍വേയാണ് നിര്‍ത്തിവച്ചത്.

പട്ടിക ജാതി/ പട്ടിക വര്‍ഗ സെല്ലുമായി സര്‍വേ നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നില്ല. സര്‍വേയിലെ ചോദ്യങ്ങള്‍ പക്ഷപാതപരമാണെന്നും സംവരണ വിരുദ്ധമാണെന്നും ആക്ഷേപങ്ങളുയര്‍ന്നിരുന്നു. രസതന്ത്ര വിഭാഗത്തിലെ പ്രൊ. ഗൗരവ് ഗോയലാണ് സര്‍വേക്ക് നേതൃത്വം നല്‍കിയിരുന്നത്. ഗൂഗിള്‍ ഫോമായി വിതരണം ചെയ്ത സര്‍വേയില്‍ 45 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

ഈ വര്‍ഷം ജൂലൈയിലാണ് ആയുഷ് ആഷ്ന എന്ന ബിടെക് ഗണിതശാസ്ത്ര, കമ്പ്യൂട്ടിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. ഈ മാസം അതേ ഡിപ്പാര്‍ട്ട്മെന്റിലെ അനില്‍ കുമാര്‍ എന്ന വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തു.

Eng­lish sum­ma­ry; Caste dis­crim­i­na­tion sur­vey with anti-reser­va­tion questions

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.