22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 20, 2024
October 17, 2024
October 14, 2024
October 10, 2024
September 24, 2024
September 13, 2024
September 5, 2024
August 13, 2024
August 9, 2024
May 30, 2024

മു​സ്‌​ലിം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ വ​ർ​ഗീ​യാ​ധി​ക്ഷേ​പം; ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പി​ക​യ്ക്കെ​തി​രെ കേസ്

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
August 31, 2023 10:13 am

മു​സ്‌​ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ വ​ർ​ഗീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പി​ക​ക്കെ​തി​രെ കേ​സ്. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഗാ​ന്ധി​ന​ഗ​റി​ലു​ള്ള സ​ർ​വോ​ദ​യ ബാ​ൽ സ്കൂ​ൾ അ​ധ്യാ​പി​ക ഹേ​മ ഗു​ലാ​ത്തി​യാ​ണ്​ ത​ന്‍റെ ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും ക്ലാ​സി​ൽ മ​ത​പ​ര​മാ​യ അ​ധി​ക്ഷേ​പം ന​ട​ത്തു​ക​യും ചെ​യ്ത​തി​ന് ര​ക്ഷി​താ​ക്ക​ൾ ഡ​ൽ​ഹി പൊ​ലീ​സി​നെ​യും വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​നെ​യും സമീപിക്കുകയായിരുന്നു.

ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​ൽ നി​ങ്ങ​ൾ​ക്ക് ഒ​രു പ​ങ്കു​മി​ല്ലെ​ന്ന്​​ ക്ലാ​സി​ലെ മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ളോ​ട്​ പ​റ​ഞ്ഞ അ​ധ്യാ​പി​ക, വി​ഭ​ജ​ന സ​മ​യ​ത്ത് നി​ങ്ങ​ളു​ടെ കു​ടും​ബം എ​ന്തു​കൊ​ണ്ട് പാ​കി​സ്താ​നി​ലേ​ക്ക് പോ​യി​ല്ലെ​ന്ന്​​ ചോ​ദി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഖു​ർ​ആ​ൻ, ക​അ്​​ബ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചും ​ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്. ആ​ഗ​ സ്റ്റ്​ 25നാ​ണ്​​​ ര​ക്ഷി​താ​ക്ക​ൾ ​പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ഗ്രൂ​പ്പു​ക​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത വ​ള​ർ​ത്ത​ൽ, മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള ബോ​ധ​പൂ​ർ​വ​വും ദു​രു​ദ്ദേ​ശ്യ​പ​ര​വു​മാ​യ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്​ കേ​സെ​ടു​ത്ത​ത്. വ​ർ​ഗീ​യാ​ധി​ക്ഷേ​പ​ത്തി​ന്​ ഇ​ര​യാ​യ വി​ദ്യാ​ർ​ഥി​ക​ളെ കൗ​ൺ​സ​ലി​ങ്ങി​ന്​ വി​ധേ​യ​മാ​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

യു.​പി​യി​ലെ മു​സ​ഫ​ർ ന​ഗ​റി​ൽ മു​സ്‍ലിം വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പി​ക ത​ല്ലി​പ്പി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​റ​കെ​യാ​ണ് ഡ​ൽ​ഹി​യി​ൽ അ​ധ്യാ​പി​ക​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ മ​ത​വി​ദ്വേ​ഷ പ്ര​സ്താ​വ​ന പുറത്തുവരുന്നത്.

Eng­lish sum­ma­ry; Caste vio­lence against Mus­lim stu­dents; Case against Del­hi gov­ern­ment school teacher

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.