19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024

സിസിടിവിയില്‍ കുടുങ്ങി; യുവതിയെ 15 അംഗ സംഘം വീട്ടില്‍ നിന്ന് തട്ടികൊണ്ടുപോയി

Janayugom Webdesk
ചെന്നൈ
August 3, 2022 7:03 pm

വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവതിയെ തട്ടികൊണ്ടുപോയ 15 അംഗ സംഘത്തെ പിടികൂടി. തമിഴ്നാട് മയിലാടുതുറെയിലാണ് സംഭവം. വീടിന്റെ ഗെയിറ്റ് തകര്‍ത്ത് അതിക്രമിച്ചു കയറുകയായിരുന്നു സംഘം. സംഭവ ദിവസം രാത്രി തന്നെ യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. പ്രദേശത്തുള്ള വിഘ്നേശ്വരന്‍(34) എന്നയാളണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഇതിന് മുന്‍പും യുവതിയെ ഇയാള്‍ ശല്യം ചെയ്തിരുന്നു. പൊലീസില്‍ ഇയാള്‍ക്കെതിരെ യുവതി പരാതി നല്‍കിയിരുന്നു.

അന്ന് പൊലീസ് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. ജൂലൈ 12നും വിഘ്‌നേശ്വരൻ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസില്‍ വിവരമറിയിച്ചു. പ്രതിക്കെതിരെ തിരച്ചില്‍ നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പതിനാല് അംഗസംഘവുമായി എത്തിയ പ്രതി യുവതിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയത്. 

വീട്ടുകാരെ കത്തിയും മൂര്‍ച്ഛയുള്ള ആയുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയാണ് തട്ടികൊണ്ടുപോകല്‍. സിസിടിവിയില്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നവരുടെ ദൃശ്യങ്ങള്‍ ലഭിച്ചു. വിവരമറിയിച്ച ഉടന്‍ മയിലാടുംതുറ പൊലീസ് തിരച്ചിൽ സംഘം രൂപീകരിച്ച് കാർ ദേശീയ പാതയിൽ ട്രാക്ക് ചെയ്തു. തുടർന്ന് സംഘം വിഘ്‌നേശ്വരനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്ത് യുവതിയെ രക്ഷപ്പെടുത്തി.

Eng­lish Summary:Caught on CCTV; The girl was abduct­ed from her home by a 15-mem­ber gang
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.