22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 13, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026
January 4, 2026
December 30, 2025
December 28, 2025

കാവേരി നദീജല തര്‍ക്കം: കര്‍ണാടത്തില്‍ ബന്ദ്

ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ
Janayugom Webdesk
ന്യൂഡല്‍ഹി
September 29, 2023 12:28 pm

കാവേരി നദീജല പ്രശ്നത്തില്‍ തമിഴ്നാടിന് ജലം വിട്ടുനല്‍കുന്നതിനെതിരെ കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദിന് തുടക്കമാടി. വിവിധ കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡക്കൂട്ടായ്മയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. വൈകിട്ട് ആറ് മണിവരെയാണ് ബന്ദ്. ബന്ദിനുപിന്നാലെ സ്കൂള്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. 

നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു നഗരത്തില്‍ പ്രതിഷേധ റാലിയോ മറ്റു പ്രതിഷേധ പരിപാടികളോ അനുവദിക്കില്ല. സിറ്റി പൊലീസ് കമീഷണര്‍ ബി ദയാനന്ദയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വരയും വ്യക്തമാക്കിയിട്ടുണ്ട്. ഓട്ടോ-ടാക്സി യൂണിയനുകളും സർക്കാർ, സ്വകാര്യ ബസ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രോ, ട്രെയിൻ സർവീസുകൾ മുടക്കം കൂടാതെ പ്രവർത്തിക്കുമെന്ന് മെട്രോ അധികൃതരും റെയിൽവേയും അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബർ 13 മുതൽ 27വരെ 15 ദിവസത്തിൽ കർണാടക തമിഴ്നാടിന് 5000 ഘന അടി കാവേരി വെള്ളം നൽകണമെന്നാണ് ഉത്തരവ്. സംസ്ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് കർണാടകയുടെ നിലപാട്. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കർണാടകയുടെ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി പറഞ്ഞിരുന്നു.

ബന്ദിനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുന്നതിനിടെ വിമാനത്താവളത്തിൽ 20 പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളം വളപ്പിൽ കയറാൻ ശ്രമിക്കുന്നതിനിടെ കന്നഡ സംഘടനകളുമായി ബന്ധപ്പെട്ട 20 ലധികം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കർണാടക സംരക്ഷണ വേദികെ പ്രവർത്തകർ തമിഴ്‌നാട് സർക്കാരിനെതിരെയും മുഖ്യമന്ത്രി .സ്റ്റാലിനെതിരെയും മുദ്രാവക്യം വിളിച്ചു. തമിഴ്നാട്-കർണാടക അതിർത്തിയായ അത്തിബെലെ നഗരത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച പൊലീസ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Cau­very water dis­pute: Bandh in Karnataka

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.