മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മനീഷ് സിസോദിയയ്ക്ക് ഒരാഴ്ച കൂടി സമയം നീട്ടി നല്‍കി സിബിഐ. ബജറ്റ് തയ്യാറാക്കാനുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നുമുള്ള സിസോദിയയുടെ ആവശ്യം സിബിഐ അംഗീകരിക്കുകയായിരുന്നു. തന്നെ സിബിഐ അറസ്റ്റ് ചെയ്യും എന്ന് അറിയാം, അതുകൊണ്ടാണ് ബജറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ചോദിച്ചത്.
ഈ മാസം അവസാനത്തോടെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും അന്വേഷണ ഏജന്‍സികളോട് സഹകരിക്കുന്ന ആളാണ് താനെന്നും സിസോദിയ വ്യക്തമാക്കി. പുതിയ സമന്‍സ് സിബിഐ ഉടന്‍ അയയ്ക്കും. ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നത്. മദ്യനയ അഴിമതി ക്കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിസോദിയയെ സിബിഐ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല.
English Summary: liquor sale policy case cbi accepts manish sisodias request
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.