വിദേശ നാണയ വിനിമയം ലംഘിച്ചുവെന്ന് കാട്ടി ഓക്സ്ഫാം ഇന്ത്യക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓക്സ്ഫാം ഇന്ത്യക്ക് വിദേശത്ത് നിന്ന് ലഭിച്ച ഒന്നരക്കോടി രൂപ വകമാറ്റി ചെലവഴിച്ചുവെന്ന പരാതിയിലാണ് നടപടി.
2013 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ ക്രയവിക്രയത്തില്‍ കൃത്രിമം കാട്ടി സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന് 12.71 ലക്ഷം കൈമാറിയതായി ആഭ്യന്തര വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്.
2019–20 ലെ വിദേശ നാണയ വിനിമയ ചട്ടം ഇതുവഴി ഓക്സ്ഫാം ലംഘിച്ചതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഓക്സ്ഫാമിന്റെ വിദേശ നാണയ വിനിമയത്തിനുള്ള അംഗീകാരം ആഭ്യന്തര വകുപ്പ് റദ്ദാക്കിയിരുന്നു. തങ്ങള്‍ തുക വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഓക്സ്ഫാം വൃത്തങ്ങള്‍ അറിയിച്ചു.
ലോകത്ത് 21 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓക്സ്ഫാം 2008 ലാണ് ഇന്ത്യയില്‍ സന്നദ്ധ പ്രവര്‍ത്തനം തുടങ്ങിയത്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഓക്സ്ഫാമിന്റേതായി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഓക്സ്ഫാമിനെ നോട്ടപ്പുള്ളികളുടെ പട്ടികയിലാക്കിയത്.
English Summary: CBI case against Oxfam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.