ബംഗാളിൽ 14കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി സിബിഐ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്യുന്ന ആദ്യത്തെ പ്രതിയാണ് ഇയാൾ. കേസിലെ മൂന്നാം പ്രതി രാംജിത് മല്ലിക്കിനെയാണ് അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
നാദിയ ജില്ലയിലെ രംഘാട്ട് മേഖലയിൽ നിന്നാണ് രാംജിത് മല്ലിക്കിനെ സിബിഐ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. നേരത്തെ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ ഉൾപ്പെടെ രണ്ട് പ്രതികളെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രിൽ നാലിനാണ് നാദിയ ജില്ലയിലെ ഹൻസ്ഖാലിയിൽ ജന്മദിന പാർട്ടിക്കിടെ 14 കാരി കൂട്ടബലാത്സംഗത്തിനിരയായി മരിച്ചത്. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ മറവിൽ ആക്രമിക്കപ്പെട്ട പെൺകുട്ടി അന്നു തന്നെ മരിച്ചിരുന്നു. ഗജ്ന ഗ്രാമ പഞ്ചായത്തിലെ തൃണമൂൽ അംഗവും പാർട്ടിയുടെ പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ സമർ ഗോലയുടെ മകൻ ബ്രജ്ഗോപാലാണ് മകളുടെ മരണത്തിന് പ്രധാന ഉത്തരവാദിയെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.
English summary; CBI makes first arrest in Bengal teen’s rape, murder case
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.