26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 24, 2025
March 24, 2025
March 24, 2025
March 23, 2025

ആർജി കർ മെഡിക്കൽ കൊളേജിലെ സാമ്പത്തിക ക്രമക്കേടുകളിൽ സിബിഐ പരിശോധന നടത്തി

Janayugom Webdesk
കൊൽക്കത്ത
August 25, 2024 9:53 pm

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളില്‍ കുറ്റാരോപിതരായ ആര്‍ജി കര്‍ മെഡിക്കല്‍ കൊളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്,മുന്‍ മെഡിക്കല്‍ സൂപ്രണ്ട് സഞ്ചയ് വസിഷ്ത് മറ്റ് 13 പേര്‍ എന്നിവരുടെ പരിസര പ്രദേശങ്ങളില്‍ ഇന്ന് സിബിഐ പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു.

രോഗികളുടെ പരിചരണത്തിനായി മെഡിക്കല്‍ സാമഗ്രികള്‍ എത്തിച്ച് നല്‍കുന്ന ആളുകളുടെ വീടുകളിലും ഓഫീസുകളിലും സിബിഐയിലെ അഴിമതി വിരുദ്ധ വിഭാഗം പരിശോധന നടത്തി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 B(ക്രിമിനല്‍ ഗൂഢാലോചന),420(വഞ്ചന),എന്നിവ പ്രകാരമാണ് സിബിഐ സന്ദീപ് ഘോഷിനെതിരെയും മറ്റ് സ്വകാര്യ ഏജന്‍സികള്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാവിലെ 8 മണി മുതല്‍ ഘോഷിന്റെ ബലിയാഘാട്ടയിലെ വസതിയില്‍ വച്ച് 7 സിബിഐ ഉദ്യോഗസ്ഥരെങ്കിലും ഇയാളെ ചോദ്യം ചെയ്തു.അതേസമയം മറ്റു ഉദ്യോഗസ്ഥര്‍ മുന്‍ മെഡിക്കല്‍ സൂപ്രണ്ട് വസിഷ്ഠ്,ആശുപത്രി വൈസ് പ്രസിഡന്റ്,ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ പ്രൊഫസര്‍ എന്നിവരെ ചോദ്യം ചെയ്തു.

ഒരു വലിയ വിഭാഗം കേന്ദ്ര സേനയുമായി സിബിഐ സംഘം രാവിലെ 8 മണിയോടെ ഘോഷിന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ വാതില്‍ തുറക്കാനായി ഒന്നര മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതായി അധികൃതര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.