മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന എഎപി മുതിർന്ന നേതാവ് മനീഷ് സിസോദിയയ്ക്ക് എതിരെ സിബിഐ പുതിയ അഴിമതിക്കേസ് ഫയൽ ചെയ്തു. ഡൽഹി സർക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റുമായി (എഫ്ബിയു)ബന്ധപ്പെട്ടാണ് പുതിയ കേസ്. എഎപി അധികാരത്തിലിരിക്കെ, 2015ലാണ് എഫ്ബിയു രൂപീകരിച്ചത്. സിസോദിയ ആണ് ഈ യൂണിറ്റിന് നേതൃത്വം നൽകിയത് എന്നാണ് സിബിഐയുടെ പറയുന്നത്. ഇത് സർക്കാരിന് 36 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് സിബിഐയുടെ വാദം.
ഡൽഹി വിജിലൻസ് ഡിപ്പാർട്ട്‌മെന്റിന് കീഴിൽ ആരംഭിച്ച ഫീഡ്ബാക്ക് യൂണിറ്റ് വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ചോർത്തി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് പരാതിയുയർന്നിരുന്നു. എഎപി അധികാരത്തിൽ വന്നതിന് ശേഷം 2015 ൽ മനീഷ് സിസോദിയ ആണ് സ്നൂപിങ്ങ് യൂണിറ്റിന് തുടക്കം കുറിച്ചത്. അതിനിടെ, മനീഷ് സിസോദിയയെ ദീർഘകാലം ജയിലിലടയ്ക്കാൻ പ്രധാനമന്ത്രി നിരവധി വ്യാജ കേസുകളുമായി വന്നിരിക്കുകയാണെന്നായിരുന്നു പുതിയ കേസിനെ കുറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ പ്രതികരണം.
English Summary: CBI registers FIR against Manish Sisodia
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.