സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനം വിദ്യാർത്ഥികൾ വിജയിച്ച് തുടർപഠനത്തിന് യോഗ്യത നേടി. ഫലം വെബ്സൈറ്റുകളായ results. cbse. nic. in, cbse. gov. in എന്നിവയിലൂടെ അറിയാനാകും.
ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയ്ക്കാണ്. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രസിദ്ധീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി നീട്ടാനാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർത്ഥികൾ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഹർജി പരിഗണിക്കുക.
പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി ഇന്നലെ ഹൈക്കോടതി ഒരു ദിവസം നീട്ടി നൽകിയിരുന്നു. എന്നാൽ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
ഇത് സംബന്ധിച്ച് കോടതി ഇന്ന് ഉത്തരവ് ഇറക്കുമെന്നാണ് സൂചന. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ പ്ലസ് വൺ പ്രവേശനത്തിനായി കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സിബിഎസ്ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടി നൽകിയത്. പ്രവേശന തീയതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ കോടതിയിലെത്തുകയായിരുന്നു.
English summary;CBSE Plus Two Result Published; 92.71 percent success
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.