17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
October 30, 2024
October 22, 2024
September 27, 2024
September 24, 2024
September 18, 2024
September 16, 2024
September 13, 2024
September 11, 2024
September 10, 2024

സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിലും സിസിടിവി; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

Janayugom Webdesk
തിരുവനന്തപുരം
February 6, 2024 8:39 am

സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിലും സ്ഥാപിച്ച സിസിടിവി നിരീക്ഷണ കാമറകളുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജില്‍ നടക്കുന്ന ചടങ്ങിലാണ് ഈ സംവിധാനം ഓണ്‍ലൈനായി ഉദ്­ഘാടനം ചെയ്യുന്നത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിച്ചത്.

പദ്ധതി വിഹിതത്തില്‍ പെടുത്തി 41.60 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. സംസ്ഥാനത്തെ വിവിധ പൊലീസ് കെട്ടിടങ്ങളുടേയും പദ്ധതികളുടെയും ഉദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ശക്തികുളങ്ങര, ആലക്കോട്, മുഴക്കുന്ന് എന്നീ പൊലീസ് സ്റ്റേഷനുകള്‍ക്കും ചങ്ങനാശേരി സബ് ഡിവിഷന്‍ ഓഫിസിനും കേരള പൊലീസ് ലൈബ്രറിക്കും വേണ്ടി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും നടക്കും.

ഇടുക്കി ഡോഗ് സ്ക്വാഡ്, കരുനാഗപ്പള്ളി പൊലീസ് കണ്‍ട്രോള്‍ റൂം എന്നിവയ്ക്കുള്ള കെട്ടിടങ്ങളും കെഎപി അഞ്ചാം ബെറ്റാലിയന്‍, സ്പെ­ഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവിടങ്ങളിലെ ക്വാര്‍ട്ടേഴ്സുകളും തിരുവനന്തപുരത്തെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമിലിരുന്ന് വിവിധ ജില്ലകളിലെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന സംവിധാനവും ഇന്ന് ഉദ്ഘാടനം ചെയ്യും.

Eng­lish Sum­ma­ry: CCTV will be installed in all 520 police sta­tions in the state
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.