സ്വാതന്ത്ര്യദിനം സമുചിതമായി ആചരിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആചരിക്കണം.
നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിനു നേരെ കടുത്ത വെല്ലുവിളികള്‍ ഉയരുന്ന സന്ദര്‍ഭമാണിത്. ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കാനും ജനാധിപത്യ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാനും കേന്ദ്രഭരണകൂടം ശ്രമിക്കുന്നു. ജനങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തി, തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാം നേടിയെടുത്ത സ്വാതന്ത്ര്യവും, ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാന്‍ ശക്തിമത്തായ ജനകീയ പോരാട്ടം ആവശ്യമാണ്. നമ്മുടെ വരുംകാല പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുംവിധം സ്വാതന്ത്ര്യദിനം സമുചിതമായി ആചരിക്കാന്‍ കാനം അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ആസ്ഥാനമായ പട്ടത്തെ പി എസ് സ്മാരകത്തില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം മന്ത്രി ജി ആര്‍ അനില്‍ രാവിലെ 10ന് ദേശീയ പതാക ഉയര്‍ത്തും.
English summary; Celebrate Independence Day Properly: Kanam
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.