23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ലോകകപ്പ്‌ കിരീടത്തിൽ കാൽ കയറ്റിവച്ച് ആഘോഷം; ഓസീസ് താരം മിച്ചൽ മാർഷിനെതിരെ യുപിയിൽ കേസ്‌

Janayugom Webdesk
ന്യൂഡൽഹി
November 24, 2023 7:50 pm

ലോകകപ്പ്‌ കിരീടത്തിൽ കാൽ കയറ്റിവച്ച്‌ ആഘോഷം നടത്തിയ ഓസ്‌ട്രലിയൻ താരം മിച്ചൽ മാർഷിനെതിരെ കേസെടുത്ത്‌ യുപി പൊലീസ്‌. ട്രോഫിയിൽ കാല്‌ വച്ചത്‌ ഇന്ത്യൻ ആരാധകരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ‘വിവരാവകാശ പ്രവർത്തകൻ’ എന്ന്‌ അവകാശപ്പെട്ട പണ്ഡിറ്റ് കേശവ് നൽകിയ പരാതിയിലാണ്‌ അലിഗഢ്‌ പൊലീസിന്റെ നടപടി. ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളിൽ മാർഷിനെ കളിപ്പിക്കരുതെന്ന ആവശ്യവും പരാതില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ പകർപ്പ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിഡിക്കും കായിക മന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂറിനും അയച്ചു നൽകിയിട്ടുണ്ട്‌.

Eng­lish Summary:Celebrated with a foot on the World Cup title; Case against Aussie play­er Mitchell Marsh in UP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.