4 July 2024, Thursday
KSFE Galaxy Chits

Related news

June 30, 2024
June 22, 2024
May 18, 2024
March 28, 2024
March 28, 2024
March 19, 2024
March 15, 2024
March 13, 2024
March 4, 2024
March 3, 2024

ടെസ്‌ലയ്ക്ക് കേന്ദ്രം വഴങ്ങി; ഇവി നയത്തില്‍ നികുതി ഇളവുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 15, 2024 9:56 pm

വിദേശ നിർമ്മാതാക്കൾക്ക് തീരുവ ഇളവിൽ കാറുകൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്നതിനുള്ള ഇ‑വെഹിക്കിള്‍ (ഇവി) നയത്തിന് കേന്ദ്രം അംഗീകാരം നൽകി. ഇതോടെ അമേരിക്കൻ ഇവി നിര്‍മ്മാതാക്കളായ ടെസ്‌ല അടക്കമുള്ള കമ്പനികള്‍ക്ക് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് നേരത്തെ ടെസ്‌ല പ്രത്യേക ഇളവുകൾ ആവശ്യപ്പെട്ടിരുന്നു. 

പുതിയ നയത്തിന്റെ ഭാഗമായി, രാജ്യത്ത് ആഭ്യന്തര ഉല്പാദന കേന്ദ്രം നിർമ്മിക്കുന്നതിനൊപ്പം കുറഞ്ഞത് 500 ദശലക്ഷം ഡോളർ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് ചില ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി സർക്കാർ കുറയ്ക്കും. ഇന്ത്യയെ പ്രൈം മാനുഫാക്ചറിങ് ഹബ്ബായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നയമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പറയുന്നു. 

ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രാദേശിക നിർമ്മാണസൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് കമ്പനികൾക്ക് മൂന്ന് വർഷത്തെ സമയപരിധി അനുവദിക്കും. 25 ശതമാനമെങ്കിലും പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിക്കണം. ഈ ആവശ്യകതകള്‍ നിറവേറ്റുന്ന കമ്പനികളെ 35,000 ഡോളറും അതിനുമുകളിലും വിലയുള്ള കാറുകള്‍ക്ക് 15 ശതമാനം കുറഞ്ഞ ഇറക്കുമതി തീരുവയില്‍ പ്രതിവര്‍ഷം 8,000 ഇവികള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കും. നിലവില്‍ ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് അവയുടെ മൂല്യമനുസരിച്ച് ഇന്ത്യ 70 ശതമാനം മുതല്‍ 100 ശതമാനം വരെ നികുതി ചുമത്തുന്നുണ്ട്. 

Eng­lish Sum­ma­ry: Cen­ter ced­ed to Tes­la; Tax exemp­tions on EV policy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.