വിവരച്ചോര്‍ച്ച വിവാദങ്ങള്‍ക്കിടെ വാക്സിന്‍ ബുക്ക് ചെയ്യുന്നതിന് കോവിന്‍ പോര്‍ട്ടലിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കേന്ദ്രം. കോവിന്‍ പോര്‍ട്ടലിലൂടെ ഇനി മുതല്‍ ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആറ് അംഗങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ നാല് അംഗങ്ങള്‍ക്കു മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.
രാജ്യത്തുടനീളമുള്ള വിവിധ വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്കായി വാക്സിനേഷന്‍ പ്രകിയ കാര്യക്ഷമമാക്കുന്നതിന് കോവിന്‍ അക്കൗണ്ടില്‍ ‘റെയ്സ് ആന്‍ ഇഷ്യൂ’ എന്ന പുതിയ യൂട്ടിലിറ്റി ഫീച്ചര്‍ മുഖേന, ഗുണഭോക്താവിന് കോവിഡ് വാക്സിനേഷന്‍ സ്റ്റാറ്റസ് ശരിയാക്കാന്‍ കഴിയുമെന്നും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. അതേസമയം കോവിന്‍ പോര്‍ട്ടലില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്രം നിഷേധിച്ചു.
വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നുമാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഏകദേശം 20,000 ത്തിലേറെപ്പേരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായാണ് സൂചന. പേര്, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, കോവിഡ് പരിശോധനാ ഫലം തുടങ്ങിയ വിവരങ്ങള്‍ ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. ഇവ റെയ്ഡ് ഫോറംസ് എന്ന വെബ്സൈറ്റിലാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. സെര്‍ച്ച് ചെയ്ത് ഇവ പരിശോധിക്കാനുള്ള സൗകര്യവും ഹാക്കര്‍മാര്‍ നല്‍കിയിട്ടുണ്ട്. അതേസമയം ആരോഗ്യമന്ത്രാലയം ഇക്കാര്യം നിഷേധിച്ചു. അതേസമയം ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ടല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ശേഖരിക്കുന്നില്ലെന്നും മന്ത്രാലയം പ്രതികരിച്ചു.
English Summary: Center changes vaccine bookings on Cowin portal
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.