19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 26, 2024
February 25, 2024
February 24, 2024
February 9, 2024
January 22, 2024
January 21, 2024
January 21, 2024
January 18, 2024
January 9, 2024
January 9, 2024

ബില്‍ക്കീസ് ബാനു കേസിലെ പ്രതികളുടെ സ്വീകരണത്തെ ന്യായീകരിച്ച് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
August 9, 2023 8:41 pm

ബില്‍ക്കീസ് ബാനു കേസില്‍ വിവാദ പ്രസ്താവനയുമായി കേന്ദ്രത്തിന് വേണ്ടി ഹാജരായ നിയമ ഉദ്യോഗസ്ഥൻ. കുറ്റാരോപിതനായ വ്യക്തിയെ ജയിലിൽ നിന്ന് മോചിപ്പിക്കുമ്പോൾ കുടുംബാംഗങ്ങൾ മാല ചാർത്തുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പരാമര്‍ശം. കേസിലെ 11 പ്രതികൾക്ക് ഇളവ് അനുവദിച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കീസ് സമർപ്പിച്ച ഒരു കൂട്ടം പൊതുതാല്പര്യ ഹർജികള്‍ പരിഗണിക്കുന്നതിനിടെയാണ് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പ്രസ്താവന നടത്തിയത്. 

വിട്ടയച്ച കുറ്റവാളികളെ മാലയണിഞ്ഞാണ് ഹിന്ദുത്വപ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വിട്ടയക്കപ്പെട്ടവര്‍ ബ്രാഹ്മണരാണെന്നും അവര്‍ക്ക് കുറ്റകൃത്യങ്ങൾ ചെയ്യാൻ കഴിയില്ലെന്നും സ്വീകരണം നല്‍കിയവര്‍ പ്രസ്താവന നടത്തിയതായി ഹർജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് കോടതിയോട് പറഞ്ഞു. ആര്‍എസ്എസ് നേതാവായ അരവിന്ദ് സിസോദിയ എന്നയാളും അവരെ ഹാരമണിയിച്ചുവെന്നും അഭിഭാഷക അറിയിച്ചു. തുടര്‍ന്നായിരുന്നു രാജുവിന്റെ പ്രസ്താവന. 

അതേസമയം കേസിൽ നിയമപരമായ വാദങ്ങൾ മാത്രമേ പരിഗണിക്കൂവെന്നും പൊതുപ്രതിഷേധം തീരുമാനങ്ങളെ ബാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഇളവ് അനുവദിക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളിൽ ‘പൊതു പ്രതിഷേധം’ ഉണ്ടെന്ന് ബില്‍ക്കീസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞതിനെ തുടർന്നാണ് കോടതിയുടെ പരാമര്‍ശം. 11 പേരെ വിട്ടയച്ചത് രാജ്യത്തുടനീളം പ്രക്ഷോഭങ്ങൾക്ക് ഇടയാക്കിയെന്നും അവർ പറഞ്ഞു.

Eng­lish Sum­ma­ry: Cen­ter defends recep­tion of accused in Bilquis Banu case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.