19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 3, 2024
December 1, 2024
April 11, 2024
April 2, 2024
March 13, 2024
March 1, 2024
January 3, 2024
December 26, 2023
December 12, 2023

കേന്ദ്രം ഗവർണർമാരിലൂടെ സമാന്തര സർക്കാരുണ്ടാക്കുന്നു: എം കെ സ്റ്റാലിൻ

Janayugom Webdesk
തൃശൂർ
July 30, 2022 10:45 pm

ഗവർണർ‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളിൽ സമാന്തര സർക്കാർ പ്രവർത്തിപ്പിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ശക്തമായ ഫെഡറൽ സംവിധാനം നാടിന് അനിവാര്യമാണ്. സാഹോദര്യവും സമത്വവും നെഞ്ചേറ്റിയ ജനങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത് എന്നും ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ പോലും സംസാരിക്കാൻ വിലക്കാണ്. 27 എംപിമാരെ സസ്പെൻഡ് ചെയ്തിരിക്കുന്നു. അതേസമയം സംസ്ഥാന സർക്കാരുകൾ ജനങ്ങളെ ചേർത്തു നിർത്തുന്നു. അതാണ് ഇന്ത്യയുടെ കരുത്ത്. ജനാധിപത്യമാണ് ഏറ്റവും മികച്ച ഭരണരീതി. അത് സംരക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ഏക മതം, ഏക ഭാഷ എന്ന് ചിന്തിക്കുന്നവർ രാജ്യത്തിന്റെ ഒരുമ തകർക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം വെറും ആഘോഷം മാത്രമാകരുത്. ഒരു നൂറ്റാണ്ടെങ്കിലും രാജ്യത്തെ മുന്നോട്ട് നയിക്കാൻ വേണ്ട കരുത്തുള്ള പദ്ധതികളുണ്ടാവണം. രാജ്യത്തെ ജനങ്ങളെല്ലാം ഒരേ മതവും സംസ്കാരവും ആചരിക്കുന്നവരല്ല. നാനാത്വത്തിൽ ഏകത്വമെന്നതാണ് രാജ്യത്തിന്റെ മുഖമുദ്ര. സമത്വത്തെയും സാഹോദര്യത്തേയും തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ നാം അകറ്റി നിർത്തണം. കോവിഡ് ബാധിച്ചതിന്റെ ക്ഷീണമുള്ളതിനാൽ തൃശൂരിൽ എത്താൻ കഴിഞ്ഞില്ല. കണ്ണൂരിൽ എത്തിയപ്പോൾ മലയാളികൾ നൽകിയ ‘റെഡ് സല്യൂട്ട്’ മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ അതിദരിദ്രരായ കുടുംബങ്ങളെ കണ്ടെത്തി അവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത് എന്ന് പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിദരിദ്രരെ ശരാശരി ജീവിതനിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. തനിക്കെതിരെയുള്ള വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടിയില്ലെന്നും അതൊക്കെ ജനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Cen­ter forms par­al­lel gov­ern­ment through gov­er­nors: MK Stalin

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.