20 September 2024, Friday
KSFE Galaxy Chits Banner 2

Related news

August 6, 2024
May 20, 2024
April 11, 2024
April 2, 2024
March 13, 2024
March 1, 2024
January 17, 2024
January 14, 2024
January 3, 2024
December 26, 2023

ശ്രീലങ്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍മത്സ്യത്തൊഴിലാളികളെ തിരിച്ചയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിസഭയക്ക് കത്തയച്ച് സ്റ്റാലിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 12, 2023 3:11 pm

ശ്രീലങ്കയില്‍ അടുത്തിടെ അറസ്റ്റിലായ ഇന്ത്യന്‍മത്സ്യത്തൊഴിലാളികളെ എത്രയും വേഗം തിരിച്ചയക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഈയിടെയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിലും സുരക്ഷിതത്വത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനാൽ, പിടിയിലായ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും തിരിച്ചയക്കുന്നതിനുള്ള അടിയന്തര നടപടികൾ ആരംഭിക്കാൻ ശ്രീലങ്കയിലെ ഇന്ത്യൻ ദൗത്യത്തിന് നിർദേശം നൽകണമെന്ന് സ്റ്റാലിന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് അയച്ച കത്തിൽ പറഞ്ഞു. 

ഡിസംബർ ഒമ്പതിന് നാഗപട്ടണം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 12 മത്സ്യത്തൊഴിലാളികളെയും കാരയ്ക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 13 പേരെയും ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു. ശ്രീലങ്കൻ നാവികസേനയുടെ പട്രോളിംഗ് കപ്പൽ മറ്റൊരു മത്സ്യബന്ധന ബോട്ടിന് കേടുപാടുകൾ വരുത്തിയതായും അദ്ദേഹം കത്തിൽ പറഞ്ഞു.

Eng­lish Summary:
Stal­in sent a let­ter to the Union Cab­i­net demand­ing the return of Indi­an fish­er­men arrest­ed in Sri Lanka.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.