19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 13, 2024
July 19, 2023
July 15, 2023
July 10, 2023
June 21, 2023
June 17, 2023
June 15, 2023
June 14, 2023
June 12, 2023
May 19, 2023

തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കണമെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
August 28, 2022 10:28 am

തെരുവുനായ്ക്കളെ പോറ്റാന്‍ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രം. പുതിയ കരടു ചട്ടത്തിലാണ് മൃഗസംരക്ഷകരും അസോസിയേഷനുകളും ചേര്‍ന്ന് ഫീഡിങ്ങ് സ്പോട്ടുകളില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കണമെന്ന വ്യവസ്ഥ. തെരുവു നായകള്‍കും മറ്റു മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കാന്‍ റസിഡന്റ് അസോസിയേഷനുകളും, തദ്ദേശ ജനപ്രതിനിധിയും ചേര്‍ന്നാണ് സൗകര്യങ്ങള്‍ ഒരുക്കി നല്‍ക്കേണ്ടത്. മൃഗസംരക്ഷകര്‍ക്കും അസോസിയേഷനും ഫീഡിങ്ങ് സ്പോട്ടുകള്‍ തീരുമാനിക്കാം.

കവാടങ്ങള്‍, സ്റ്റയര്‍കെയ്സ്, കുട്ടികളുടെ കളിസ്ഥലം എന്നിവിടങ്ങളില്‍ ഫീഡിങ്ങ് സ്പോട്ടുകള്‍ പാടില്ല. അതോടൊപ്പം കുട്ടികളും വയോധികരും കൂടുതല്‍ സഞ്ചരിക്കുന്ന സമയങ്ങളിലും നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ പാടില്ല. ഭക്ഷണം നല്‍കുന്നവരും അസോസിയേഷനും തമ്മില്‍ ഏതെലും വിധത്തില്‍ തര്‍ക്കമുണ്ടായാല്‍ മൃഗക്ഷേമ സമിതി രൂപികരിച്ച് പ്രശ്നം പരിഹരിക്കണം.

നായ കടിക്കുന്ന സംഭവങ്ങളും പേവിഷബാധയും റിപ്പോര്‍ട്ട് ചെയ്യാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ രൂപീകരിക്കണം. ഒപ്പം നായ കടിക്കുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുമായി അറിയിക്കണം. പേവിഷബധയുണ്ടെന്ന് തോന്നുന്ന നായ്ക്കളെ ഐസലേറ്റ് ചെയ്യണം. പത്തു ദിവസം നിരീക്ഷിച്ചതിനു ശേഷം കുഴപ്പമില്ലെങ്കില്‍ പിടികൂടിയ സ്ഥലത്തു തന്നെ തിരിച്ചു വിടണമെന്നും നിര്‍ദ്ദേശം നല്‍കി.

Eng­lish sum­ma­ry; Cen­ter to feed stray dogs

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.