23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 3, 2024
October 4, 2024
September 3, 2024
September 1, 2024
May 17, 2024
October 4, 2023
August 28, 2023
August 28, 2023
August 28, 2023

അയോധ്യയുടെ വികസനത്തിന് വേണ്ടി 30,000 കോടി രൂപയുടെ പദ്ധതികളുമായി കേന്ദ്ര‑യുപി സര്‍ക്കാരുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 28, 2022 11:46 am

ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍അയോധ്യയെ ഒരുആഗോള ടൂറിസ്റ്റ്കേന്ദ്രമാക്കി മാറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്.അയോധ്യയുടെ വികസനത്തിന് വേണ്ടി 30,000 കോടി രൂപയുടെ പദ്ധതികള്‍ ബിജെപിയുടെ ഡബിള്‍എന്‍ജിന്‍ സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഞായറാഴ്ച, അയോധ്യയില്‍ രാമായണ്‍ മേള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുആദിത്യനാഥ്.

അയോധ്യയുടെ വികസനത്തിന് വേണ്ടി 30,000 കോടി രൂപയുടെ പദ്ധതികള്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ ചേര്‍ന്ന് അനുവദിച്ചിട്ടുണ്ട്.അയോധ്യ നഗരത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. അയോധ്യയെ മതപരവും സാംസ്‌കാരികവും ആത്മീയവുമായ പ്രധാന്യമുള്ള കേന്ദ്രമാക്കി വളര്‍ത്തിയെടുക്കുക മാത്രമല്ല, ജനങ്ങളുടെ ക്ഷേമത്തിന് വേണ്ട ഇവിടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുക കൂടി സര്‍ക്കാര്‍ ചെയ്യും.

രാമന്റെ ജന്മസ്ഥലം ആഗോളതലത്തില്‍ തന്നെ ഒരു ടൂറിസം കേന്ദ്രമായി മാറും.പുതിയ ഇന്ത്യയിലെ പുതിയ ഉത്തര്‍പ്രദേശിനെയായിരിക്കും അത് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുക ആദിത്യനാഥ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണമെന്നും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.500 വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷം, ഒടുവില്‍ പ്രധാനമന്ത്രി യുടെ നേതൃത്വത്തിന് കീഴില്‍ ശ്രീരാമന് വേണ്ടി ഒരു ക്ഷേത്രം പണിയുകയാണ് ആദിത്യനാഥ് പറയുന്നു

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാനം, സമൃദ്ധി, ഐക്യം, പൊതുക്ഷേമം എന്നിവക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും ഇന്ത്യ ലോകത്തെഏറ്റവും മികച്ച 20 രാജ്യങ്ങളുടെ കൂട്ടത്തിലുണ്ടാകും.ഭാവിയിലെ അയോധ്യയെയും ഉത്തര്‍പ്രദേശിനെയും 2047ല്‍ നമ്മള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയെയും മനസില്‍ മുന്‍കൂട്ടി കണ്ട് പദ്ധതികള്‍ രൂപപ്പെടുത്തേണ്ടതുണ്ട്

പൗരനെന്ന നിലയില്‍ നമ്മള്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും മൊത്തത്തിലുള്ള വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യണം,ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.ഉത്തര്‍പ്രദേശിലെ മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചുകൊണ്ടും ആദിത്യനാഥ് സംസാരിച്ചു.പ്രധാനമന്ത്രി മോഡിയും യുപി സര്‍ക്കാരും ചേര്‍ന്ന് അയോധ്യയെ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാക്കി മാറ്റാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ അത് സാധ്യമാകുമെന്നും ആദിത്യനാഥ് വ്യക്തമാക്കി.

Eng­lish Summary:
Cen­tral and UP gov­ern­ments with Rs 30,000 crore projects for devel­op­ment of Ayodhya

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.