14 December 2025, Sunday

Related news

November 13, 2025
July 15, 2025
April 9, 2025
March 25, 2025
March 23, 2025
March 10, 2025
January 16, 2025
January 3, 2025
October 19, 2024
August 14, 2024

കേരളത്തിന്റെ ഡിജിറ്റൽ റവന്യു കാർഡ് പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം

Janayugom Webdesk
തിരുവനന്തപുരം
July 15, 2025 6:03 pm

കേന്ദ്രസർക്കാരിന്റെ ഭരണപരിഷ്ക്കരണ വകുപ്പ് നടപ്പിലാക്കുന്ന സംസ്ഥാന സഹകരണ സംരംഭ പദ്ധതിയുടെ (State Col­laber­a­tive Ini­tia­tive) കീഴിൽ നടപ്പിലാക്കുന്ന 11 ഇനങ്ങളിൽ ഒന്നാമതായി കേരളത്തിന്റെ ഡിജിറ്റൽ റവന്യു കാർഡ് പദ്ധതി ഇടം പിടിച്ചു. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധമായ സംസ്ഥാന സർക്കാർ വില്ലേജുകൾ സ്മാർട്ട് ആക്കുന്നതിനോടൊപ്പം സ്മാർട്ട് സേവനങ്ങളും എന്ന സങ്കല്പം സാക്ഷാത്കരിക്കുന്നതിനും മുൻഗണന നൽകുന്നുണ്ട്. വില്ലേജ് ഓഫിസുകളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഓൺലൈനായാണ് ഇപ്പോൾ നൽകുന്നത്. 

എങ്കിലും വിവിധ ആവശ്യങ്ങൾക്ക് വിവിധതരം സാക്ഷ്യപത്രങ്ങൾ വർഷത്തിൽ രണ്ടും മൂന്നും തവണ ആവശ്യമായി വരുന്ന അവസരത്തിൽ ഓരോ തവണയും സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് പരിഹരിക്കുന്നതിനാണ് ഡിജിറ്റൽ റവന്യു കാർഡ് എന്ന ആശയത്തിന് സർക്കാർ രൂപം നൽകിയത്. ഒരു എടിഎം കാർഡിന്റെ മാതൃകയിൽ ചിപ്പും ക്യുആര്‍ കോഡും യൂണിക് നമ്പരും ഉൾപ്പെടുന്ന ഡിജിറ്റൽ റവന്യു കാർഡിൽ വ്യക്തിഗത വിവരങ്ങളും ഭൂമി സംബന്ധമായ വിവരങ്ങളും ലഭ്യമാകും. ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന വില്ലേജുകളിൽ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധമാണ് നടപടികൾ പുരോഗമിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.