23 December 2024, Monday
KSFE Galaxy Chits Banner 2

ഗാന്ധിജിയെ തഴഞ്ഞ കേന്ദ്രസർക്കാർ ഹെഡ്ഗേവാറിന് മ്യൂസിയം ഒരുക്കുന്നു

Janayugom Webdesk
ന്യൂഡൽഹി
January 23, 2022 9:56 pm

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തെയും സമരസേനാനികളെയും കളങ്കപ്പെടുത്തുന്ന മോഡി സർക്കാരിന്റെ നടപടികൾ തുടരുന്നു. റിപ്പബ്ലിക് ദിനസമാപനത്തിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ‘എബൈഡ് വിത്ത് മി’ എന്ന ഗാനം ഒഴിവാക്കിയ വിവാദം നിലനില്ക്കേ ആർഎസ്എസ് നേതാവിന് സർക്കാർ സ്മാരകം നിർമ്മിക്കുന്ന വാർത്ത പുറത്തുവന്നു. ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ സ്മരണയ്ക്കായി മഹാരാഷ്ട്രയിൽ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ആരംഭിച്ചത്. 

ഹെഡ്ഗേവാറിന്റെ നേതൃത്വത്തിൽ നടന്നതായി പറയപ്പെടുന്ന വനസത്യഗ്രഹത്തിന്റെ സ്മരണയ്ക്കായാണ് മഹാരാഷ്ട്രയിലെ പുസാദിൽ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര മന്ത്രാലയം ആരംഭിച്ചതെന്ന് ഒരു പ്രാദേശിക സംഘടന അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുസാദിലെ സത്യഗ്രഹ സ്ഥലത്ത് മ്യൂസിയം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എംപി രാകേഷ് സിൻഹയും ട്വീറ്റ് ചെയ്തു. 

മഹാത്മാഗാന്ധി ആരംഭിച്ച നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ഭരണത്തിനെതിരെ വനനിയമങ്ങൾ അഹിംസാത്മകമായി ലംഘിച്ചുകൊണ്ടുള്ള സമാനമായ പ്രതിഷേധങ്ങൾ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും സംഘടിപ്പിച്ചിരുന്നു. അതിലൊന്നുമാത്രമാണ് പുസാദിലേത്. എന്നാൽ സ്വാതന്ത്ര്യസമരത്തിലെ മറയ്ക്കപ്പെട്ട സംഭവങ്ങളും സമരങ്ങളും പൊതുസമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുസദ് സത്യഗ്രഹ സ്മാരകമൊരുങ്ങുന്നത് എന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
ENGLISH SUMMARY;Central Gov­ern­ment is prepar­ing a muse­um for Hedgewar
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.