രാജ്യത്ത് കോവിഡ് ബാധിതരായ കുട്ടികളുടെയും കൗമാരക്കാരുടേയും ചികിത്സയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്താലയം പുതുക്കി. വൈറസ് ബാധ തീവ്രമാണെങ്കിലും 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ചികിത്സയില്‍ ആന്റി വൈറല്‍ മരുന്നുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. കൂടാതെ രക്തം കട്ടപിടിക്കുന്നതിനെതിരെ ഉപയോഗിക്കുന്ന മരുന്നുകള്‍ ദിവസവും നല്കാന് പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രോഗ ലക്ഷണങ്ങളില്ലാത്തവരും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും സ്റ്റിറോയിഡുകളുടെ ഉപയോഗം ഹാനികരമാണ്. നേരിയ ലക്ഷണങ്ങള്‍ പ്രകടമാകുന്ന കുട്ടികള്‍ക്ക് ശ്രദ്ധ നല്‍കുകയും പ്രതിരോധ കുത്തിവെയ്പ്പിന് അര്‍ഹരായവര്‍ക്ക് യഥാസമയം വാക്സിന് നല്‍കണമന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം കോവിഡ് വന്നതിന് ശേഷം മൂന്നുമാസം കഴിഞ്ഞ് മാത്രമേ വാക്സീന് എടുക്കാന്‍ കഴിയൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കരുതല്‍ വാക്സീനും ഇതേ സമയപരിധിയായിരിക്കും. കേന്ദ്ര ആരോഗ്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ ഇക്കാര്യം നിർദേശിച്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കോവിഡ് രോഗമുക്തരായിക്കഴിഞ്ഞാൽ മൂന്ന് മാസങ്ങൾക്ക് ശേഷമേ വാക്സിൻ സ്വീകരിക്കാവൂ എന്നാണ് കത്തിൽ പറയുന്നത്. കരുതൽ ഡോസ് ഉൾപ്പെടെയുള്ള എല്ലാ ഡോസ് വാക്സിനുകൾക്കും ഇത് ബാധകമാകുമെന്നും കത്തിൽ പറയുന്നു. ഈ നിർദേശം സംസ്ഥാനങ്ങളിലെ ആശുപത്രികൾ, വാക്സിൻ കേന്ദ്രങ്ങളിൽ അറിയിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
English Summary: Central government revises covid treatment guidelines: Ministry bans antiviral drugs for children
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.