ഉള്ളടക്കത്തിൽ ദേശീയ താല്പര്യമുള്ള വിഷയങ്ങൾ ഉള്‍പ്പെടുത്തണമെന്ന് ചാനലുകൾക്ക് മാർഗനിർദ്ദേശവുമായി കേന്ദ്ര സർക്കാർ. പൊതുതാത്പര്യമുള്ള വിഷയങ്ങൾ സംപ്രേഷണം ചെയ്യണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഇതിനായി 30 മിനുട്ട് പ്രോഗ്രാം സ്ലോട്ട് അനുവദിക്കണം എന്നും നിർദേശം. ചാനൽ അപ്പ് ലിങ്കിംഗ് ഡൗൺ ലിങ്കിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി.
നാല് വിഷയങ്ങളാണ് പ്രധാനമായും ഈ ഉത്തരവ് പ്രതിപാദിക്കുന്നത്. അതിൽ മൂന്നെണ്ണവും സാങ്കേതിക വിഷയങ്ങളാണ്. ലൈവ് കവറേജുകൾ നൽകുന്നതുമായി ബന്ധപ്പെട്ട അനുമതിയുടെ വിഷയത്തിലും സാങ്കേതിക ഉപകരണങ്ങൾ, DSNG അടക്കം ഉപയോഗിക്കുന്ന വിഷയങ്ങളിലുമാണ് ഈ നിർദ്ദേശങ്ങൾ. ഏറ്റവും അവസാനത്തെ നിർദ്ദേശത്തിന്റെ ഭാഗമായിട്ടാണ് സാമൂഹിക വിഷയങ്ങളും ദേശീയ വിഷയങ്ങളും പ്രതിപാദിക്കുന്ന ഉള്ളടക്കങ്ങൾ ദിവസവും അര മണിക്കൂർ സംപ്രേഷണം ചെയ്യണമെന്ന് വ്യക്തമാക്കുന്നത്.
English Summary: Central government revises uplinking guidelines for satellite TV channels
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.