22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 5, 2024
April 12, 2024
February 28, 2024
January 23, 2024
January 19, 2024
January 15, 2024
December 5, 2023
November 21, 2023
May 2, 2023
March 25, 2023

ഫണ്ട് വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം; മുന്‍ നിതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്: ധനമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 19, 2024 9:58 pm

സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്ന നിതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ വെട്ടിക്കുറയ്ക്കാൻ രഹസ്യനീക്കം നടത്തിയെന്ന് കേന്ദ്ര സർക്കാരിന്റെ ഉന്നത സ്ഥാനത്തുള്ള ആളാണ് വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന നിർദേശത്തിനുപകരം അത് 32 ശതമാനമായി കുറയ്ക്കണമെന്ന് നിർബന്ധം പിടിച്ചുവെന്ന വെളിപ്പെടുത്തൽ ആശങ്ക ഉയർത്തുന്നു. നികുതി വിഹിതം കുറയ്ക്കണമെന്ന കടുംപിടിത്തം പരാജയപ്പെട്ട സാഹചര്യത്തിൽ വിവിധ കേന്ദ്ര പദ്ധതികൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനായി കേന്ദ്ര ബജറ്റ് പൊളിച്ചെഴുതി എന്നാണ് റിപ്പോർട്ട്. 

പിന്നീട് സെസും സർചാർജും വലിയ തോതിൽ ഉയർത്താൻ തുടങ്ങി. കേന്ദ്ര നികുതി വരുമാനത്തിന്റെ 28 ശതമാനം വരെയാണ് സെസും സർചാർജും വർധിപ്പിച്ചത്. ഇതിലൂടെ സംസ്ഥാനങ്ങൾക്ക് നൽകുന്ന കേന്ദ്ര നികുതി വിഹിതം കുറയ്ക്കുകയെന്ന ഗുഢതന്ത്രമാണ് നടപ്പാക്കിയത്. കേരളം വർഷങ്ങളായി കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കുന്ന ധനകാര്യ വിഷയങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് ബി വി ആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമ്മിഷന്റെ പ്രവർത്തനത്തിലും ശുപാർശകളിലും ഇടപെടുന്നു എന്നത് മാത്രമല്ല ദൈനംദിന സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്നു. 

അർഹമായത് സംസ്ഥാനത്തിന് നൽകാതെ ശ്വാസം മുട്ടിക്കുന്നു എന്ന സംസ്ഥാന സർക്കാർ വാദം സത്യമാണ് എന്ന് ഇത്തരം വസ്തുതകളും വ്യക്തമാക്കുന്നു. അതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിനുള്ള കേന്ദ്ര റവന്യു വിഹിതത്തിലും വായ്പാ അനുമതിയിലും വലിയ വെട്ടിക്കുറവ് വരുത്തുന്നു. കേന്ദ്ര സർക്കാരിന്റെ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിന്റെ വിഭവങ്ങളെ ചോർത്തുന്നു. ഇത്തരം കാര്യങ്ങളാണ് സുപ്രീം കോടതിയിൽ കേരളം ഉന്നയിക്കുന്നത്. ഡൽഹിയിൽ നടത്തുവാൻ തീരുമാനിച്ച സമരവും ഈ ആവശ്യങ്ങൾ ഉയർത്തിയാണെന്ന് മന്ത്രി പറഞ്ഞു. 

Eng­lish Summary;Central gov­ern­ment secre­tive move to cut funds; Ex-Niti Aayog CEO’s rev­e­la­tion shock­ing: Finance Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.