
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നൽകിയിരുന്ന ഇസഡ് ക്യാറ്റഗറി സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചു. രേഖ ഗുപ്തയ്ക്ക് ഡൽഹി പൊലീസ് മതിയായ സുരക്ഷ നൽകുന്നുണ്ടെന്ന വിലയിരുത്തലിലാണ് തീരുമാനം. കഴിഞ്ഞയാഴ്ച ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കവേ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലായിരുന്നു രേഖ ഗുപ്തയുടെ സുരക്ഷ വർധിപ്പിച്ചത്.
ഗുജറാത്ത് രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയ എന്നയാളായിരുന്നു മുഖ്യമന്ത്രിക്ക് നേരെ അസഭ്യം പറയുകയും ഭാരമുള്ള വസ്തു എടുത്ത് എറിയുകയും ചെയ്തത്. ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകാനെന്ന വ്യാജേന എത്തിയാണ് ആക്രമണം നടത്തിയത്. തെരുവ്നായ വിഷയത്തിലെ സുപ്രീംകോടതി വിധി മൃഗസ്നേഹിയായ ഇയാളെ അസ്വസ്ഥനാക്കിയിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.