ജി20 സമ്മേളനം നടക്കുന്ന വേദിക്ക് സമീപം വെള്ളപ്പൊക്കം. നിലവിൽ ജി20 സമ്മേളനം നടക്കുന്ന പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിന്റെ കവാടത്തിൽ ഉള്‍പ്പെടെ വെള്ളം കയറിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദേശീയ തലസ്ഥാനത്ത് അതിരാവിലെ മിതമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ മഴയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
പ്രദേശത്ത് മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നേരത്തെ പ്രവചിച്ചിരുന്നു. അതേസമയം 4000 കോടി രൂപ ചെലവഴിച്ച് നടത്തുന്ന ജി 20 സമ്മേളന വേദിയുടെ കവാടത്തില്‍പ്പോലും വെള്ളക്കെട്ട് രൂക്ഷമായതിനെതിരെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു.
രാജ്യസഭാ എംപിയും തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവുമായ സാകേത് ഗോഖലെയും വികസനത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
खोखले विकास की पोल खुल गई
G20 के लिए भारत मंडपम तैयार किया गया। 2,700 करोड़ रुपए लगा दिए गए।
एक बारिश में पानी फिर गया… pic.twitter.com/jBaEZcOiv2
— Congress (@INCIndia) September 10, 2023
“ഇന്ന് എല്ലാ ജി20 അതിഥികൾക്കും വാട്ടർ സ്‌പോർട്‌സ് ദിനമാണ്,” ട്വിറ്ററിലെ ഒരു ഉപയോക്താവ് വെള്ളക്കെട്ടിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.
According to this video by a journalist, the VENUE OF THE G20 SUMMIT has gotten flooded today due to rains.
After spending 4000 crores, THIS is the state of infrastructure.
How much of this 4000 crores of G20 funds was embezzled by Modi Govt? https://t.co/6MWBRfcKsW
— Saket Gokhale (@SaketGokhale) September 10, 2023
“ഒരു രാജ്യം, ഒരു വാട്ടർ പാർക്ക്!!” മറ്റൊരാൾ അഭിപ്രായപ്പെട്ടു.
Today is water sports day for all G20 guests.
pic.twitter.com/KLX8PBMGZh
— Narundar (@NarundarM) September 10, 2023
30-ലധികം രാഷ്ട്രത്തലവന്മാരും യൂറോപ്യൻ യൂണിയനിലെയും ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്ട്ര സംഘടനാ തലവന്മാരും പങ്കെടുക്കുന്ന മെഗാ ഇവന്റിനായി മുതൽ സുരക്ഷ വരെ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്.
English Summary: Central Govt’s Hollow Development Exposed G20: Criticism of Flooding Even in Meeting Venue that Spent Rs 4000 Crore
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.