17 January 2026, Saturday

Related news

January 8, 2026
December 26, 2025
December 14, 2025
September 21, 2025
September 21, 2025
September 15, 2025
September 14, 2025
September 13, 2025
September 13, 2025
September 12, 2025

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം: 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് ആറുപേര്‍ , കൂടുതല്‍ കേന്ദ്രസേനകളെ വിന്യസിച്ചു

Janayugom Webdesk
ഇംഫാല്‍
August 6, 2023 8:05 pm

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. മേഖലയില്‍ 24 മണിക്കൂറിനിടെ ആറുപേരാണ് കൊല്ലപ്പെട്ടത്. ഇതോടെ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു. 10 കമ്പനി സേനകളെയാണ് അധികമായി വിന്യസിച്ചത്. ബിഷ്ണുപുര്‍–ചുരാചന്ദ്പുര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. ശനിയാഴ്ച രാത്രിയാണ് സംഘം ഇംഫാലിലെത്തിയത്. 16 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കലാപത്തിനിടെ മണിപ്പൂരില്‍ കൊള്ളയടിക്കപ്പെട്ട ആയുധങ്ങള്‍ പൊലീസ് തിരിച്ചുപിടിക്കുന്നു.ഇരു വിഭാഗങ്ങളുടെ മേഖലകളില്‍ നിന്നായി 1195 ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. മെയ്‌തെയ് , കുക്കി മേഖലകളില്‍ പരിശോധന തുടരുകയാണ്.മെയ്‌തെയ് മേഖലയില്‍ നിന്ന് 1057 ആയുധങ്ങളും 14201 വെടിയുണ്ടകളുീ കുക്കി മേഖലകളില്‍ നിന്ന് 138 ആയുധങ്ങളും 121 വെടിയുണ്ടകളും കണ്ടെടുത്തു.

ഇംഫാല്‍-വെസ്റ്റ് ജില്ലയിലെ ടൂപോക്പി പൊലീസ് ഔട്ട്പോസ്റ്റില്‍ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചവരില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Cen­tre beefs up secu­ri­ty as fresh vio­lence erupts in Manipur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.